എസ്.കെ.ജെ.എം ജില്ലാസമ്മേളനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട്: വിജ്ഞാനം, പൈതൃകം, സമര്‍പ്പണം എന്ന പ്രമേയത്തില്‍ നാളെ മുതല്‍ 17 വരെ കോഴിക്കോട് അരയിടത്ത് പാലം ജങ്ഷനില്‍ പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 8.30 ന് വില്ല്യാപള്ളി ഇബ്‌റാഹീം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വരക്കല്‍ മഖാം സിയാറത്ത് ചെയ്ത് സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തുന്നതോടെ ചതുര്‍ദിന സമ്മേളനത്തിന് തുടക്കമാകും.
15 ന് രാവിലെ ഒന്‍പതിന് എസ്.കെ.എസ്.ബി.വി വിബ്ജിയോര്‍ സ്റ്റുഡന്റ്‌സ് എജുക്കേഷന്‍ കോണ്‍ഫറന്‍സ് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ജഫുആദ് വെള്ളിമാട്കുന്ന് അധ്യക്ഷനാകും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥികളാകും.
10.30 ന് റഹീം ചുഴലി ക്ലാസെടുക്കും. 2.30ന് എസ്.കെ.എസ്.ബി.വി മുന്‍കാല നേതാക്കളുമായി അനുഭവം പങ്കുവയ്ക്കും. 4.30 മുതലക്കുളത്തുനിന്ന് സമ്മേളന നഗരിയിലേക്ക് എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍ മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
രാത്രി ഏഴിന് എസ്.കെ.ജെ.എം ജില്ലാ ലീഡേഴ്‌സ് പാര്‍ലമെന്റ് നടക്കും. ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. എ.ടി മുഹമ്മദ് മാസ്റ്റര്‍ സ്പീക്കറായ പാര്‍ലിമെന്റില്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (വിദ്യാഭ്യാസം), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (ആസൂത്രണം) കൈകാര്യം ചെയ്യും. വേദി രണ്ടില്‍ (ഉമറലി ശിഹാബ് തങ്ങള്‍ സൗദം) എസ്.കെ.എസ്.ബി.വി എക്‌സിക്യൂട്ടീവ് ക്യാംപ് നടക്കും.
16 ന് രാവിലെ ഒന്‍പതിന് ജില്ലയിലെ 985 മദ്‌റസകളിലെ നാലായിരം വരുന്ന അധ്യാപകര്‍ പങ്കെടുക്കുന്ന മുഅല്ലിംതസ്‌വീദ് നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. സുവനീര്‍ പ്രകാശനം എം.പി അബ്ദുസമദ് സമദാനി നിര്‍വഹിക്കും. എ.ടി ഉമര്‍കോയ മാസ്റ്റര്‍ ഏറ്റു വാങ്ങും. മുജീബ് ഫൈസി പൂലോട് പരിചയപ്പെടുത്തും. ക്യാംപ് അമീര്‍ കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് സ്റ്റഡി ക്ലാസ് നല്‍കും.
10.30 വിജ്ഞാനം സെഷനില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് , അഹ്മ്മദ് വാഫി കക്കാട് വിഷയം അവതരിപ്പിക്കും.
2.30 പൈതൃകം, സമര്‍പ്പണം സെഷനില്‍ സി.എച്ച് മഹ്മ്മൂദ് സഅദി അധ്യക്ഷനാകും. ഉമര്‍ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ,സി.ഹംസ മേലാറ്റൂര്‍ വിഷയം അവതരിപ്പിക്കും. രാത്രി ഏഴിന് മജ്‌ലിസുന്നൂര്‍ ജില്ലാ ആത്മീയ മജ്‌ലിസില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനാകും. സയ്യിദ് അബ്ദു നാസര്‍ ഹയ്യ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. റഫീഖ് സകരിയ്യാഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
സമാപന ദിവസമായ 17ന് രാവിലെ ഒന്‍പതിന് മദ്‌റസാ മാനേജ്‌മെന്റ് ലീഡേഴ്‌സ് പാര്‍ലമെന്റ് നടക്കും. ജില്ലാ പ്രസിഡന്റ് എ.പി.പി തങ്ങള്‍ കാപ്പാട് അധ്യക്ഷനാകും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കൊട്ടപ്പുറം, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് പ്രസംഗിക്കും. പിണങ്ങോട് അബൂബക്കര്‍ , ആസിഫ് ദാരിമി പുളിക്കല്‍ ക്ലാസെടുക്കും. വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം നടക്കും.
ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥികളായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവന്‍ എം.പി, ഡോ.എം.കെ മുനീര്‍ എം.എല്‍.എ പങ്കെടുക്കും. അബ്ദുസ്വമദ് പൂക്കോട്ടൂര്‍, നാസര്‍ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ വില്ല്യാപള്ളി, ഇബ്‌റാഹീം മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, എ.വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ , ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ സംബന്ധിക്കും.
5000 പ്രതിനിധികള്‍ക്ക് ക്യാംപ് ശ്രവിക്കാനും ഭക്ഷണം, നിസ്‌ക്കാരം നിര്‍വഹണത്തിനും ആവശ്യമായ സൗകര്യങ്ങടങ്ങിയ പന്തലുകള്‍ തയാറായിക്കഴിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്്.കെ.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി, മദ്‌റസാ മാനേജ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി കോയ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈ. ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എന്‍.എം അഷ്‌റഫ് ബാഖവി, കണ്‍വീനര്‍ ആര്‍.വി സലിം, എസ്.കെ.എസ്.ബി.വി ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മില്ലത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."