കല്‍പ്പറ്റ ആര്‍.ടി ഓഫിസില്‍ ഗതാഗതകമ്മിഷണറുടെ മിന്നല്‍ പരിശോധന
കല്‍പ്പറ്റ: ഗതാഗത കമ്മിഷണര്‍ കെ. പത്മകുമാര്‍ ജില്ലാ ആര്‍.ടി ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തി.
വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് ഗതാഗത കമ്മിഷണര്‍ പരിശോധനയ്ക്കായി എത്തിയത്. ആര്‍.ടി ഓഫിസില്‍ സ്ഥലപരിമിതി ശ്രദ്ധയില്‍പ്പെട്ട കമ്മിഷണര്‍ ഉടന്‍ സൗകര്യം വിപുലപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു.
ഓഫിസ് നവീകരണത്തിനായി പ്രൊപ്പോസല്‍ നല്‍കിയതായി ആര്‍.ടി.ഒ വി. സജിത്ത് കമ്മിഷണറെ അറിയിച്ചു.
പ്രൊപ്പോസല്‍ വേഗത്തില്‍ അംഗീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ ഉറപ്പു നല്‍കി.
അനധികൃതമായി ജില്ലയില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മിഷണര്‍ ആര്‍.ടി.ഒക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ഓഫിസ് സംബന്ധിച്ച് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ തിരക്കിയശേഷമാണ് കെ. പത്മകുമാര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."