HOME
DETAILS
MAL
ദലിത് മുന്നേറ്റത്തെ അട്ടിമറിക്കാന്കഴിയില്ലെന്ന്്
backup
April 14 2018 | 02:04 AM
കൊല്ലം: ദലിത് പ്രത്യയ ശാസ്ത്രത്തിന്റെ ശക്തി സ്രോതസായ ഡോ. ബി.ആര് അംബേദ്ക്കര്‍ പ്രതിമയില്‍ കാവിപൂശി ദലിത് മുന്നേറ്റങ്ങളെ അട്ടിമറിക്കാമെന്നും ദലിതരോടുള്ള അക്രമങ്ങള്‍ വിസ്മൃതമാകുമെന്ന് കരുതുന്നത് ശുദ്ധമണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍ കാവിയില്‍ നിന്നും അദ്ദേഹത്തെ മോചിപ്പിച്ചതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു.
കേരള ദലിത് ഫെഡറേഷന്, ജനകീയ അവകാശ സമിതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എസ്.പി മുന്‍ സംസ്ഥാന പ്രസിഡന്റ് എസ് പ്രഹ്ളാദന് അധ്യക്ഷത വഹിച്ചു. എ റഹിംകുട്ടി, സൂര്യദേവ, മധു മാറനാട്, ശൂരനാട് അജി, എസ് ശ്രീകുമാര്‍, ടി.ആര് വിനോയ്, കെ.ബി താഹിര്‍, സി രാധാകൃഷ്ണന്, മോഹന്‍ പുത്തൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."