HOME
DETAILS

കൊച്ചിയുടെ പൈതൃക മുഖമുദ്രയായ ഹാര്‍ബര്‍ പാലത്തിന് 75 വയസ്

  
backup
April 14 2018 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%ae%e0%b5%81%e0%b4%96%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d

 

മട്ടാഞ്ചേരി: കൊച്ചിയുടെ പൈതൃക മുഖമുദ്രകളിലൊന്നായ തോപ്പുംപടി ഹാര്‍ബര്‍ പാലത്തോന് 75 വയസ് പിന്നിടുന്നു. സേവനത്തിന്റെ മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട പാലം ഇന്നും പ്രൗഡിയോടെ നിലനില്‍ക്കുന്നു. കൊച്ചി തുറമുഖ നഗരിയെയും കൊച്ചി പൈതൃകനഗരിയെയും ബന്ധിപ്പിക്കുന്ന പുരാതന പാലമാണിത്. 1940ല്‍ നിര്‍മാണം പുര്‍ത്തിയാക്കി 1943 ഏപ്രില്‍ 13ന് കമ്മിഷന്‍ ചെയ്ത ഹാര്‍ബര്‍ (തോപ്പുംപടി) പാലം 55 വര്‍ഷകാലം ദേശീയപാതയുടെ ഭാഗമായിരുന്നു.
തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ പാശ്ചാത്യ വൈദഗ്ധ്യ സാങ്കേതികവിദ്യയിലൂടെ നിര്‍മിച്ച ഹാര്‍ബര്‍ പാലത്തിന് സവിശേഷതകളെറെയാണ്. കൊച്ചി കായലിന് കുറുകെ പാലമെത്തുന്നതോടെ തിരുവിതാംകുറിലേയ്ക്കുള്ള ചരക്ക് കപ്പല്‍ നീക്കത്തിന് തടസ്സമുണ്ടാകുമെന്നായതോടെ പാലത്തിന് മധ്യഭാഗത്ത് ഇരുമ്പ് ദണ്ഡുകളില്‍ പലകകളാല്‍ ലിഫ്റ്റ് സൃഷ്ടിച്ച് കപ്പല്‍ കടന്നു പോകാന്‍ സൗകര്യമൊരുക്കിയ സാങ്കേതികവിദ്യ ഇന്നും ഹാര്‍ബര്‍ പാലത്തിന്റെസവിശേഷതയാണ്.
1968 വരെ ചെറു കപ്പല്‍യാത്രകള്‍ക്കായി ഈ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഒരു കിലോമീറ്റര്‍ നീളമുള്ള പാലം 16 സ്പാന്നു കളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ മുകള്‍തട്ടുകള്‍ സ്പാനുകളില്‍ സ്ഥാപിച്ചിരിക്കുന്നത് സ്പ്രിങ്ങ് സംവിധാനത്തിലാണ്. ഇന്ത്യയിലാദ്യമായി ഈ സാങ്കേതികവിദ്യ പ്രയോഗിച്ചത് ഹാര്‍ബര്‍ പാലത്തിലാണ്.
ഇതിലുടെ 75 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിച്ചാലും പാലത്തിന് ബലക്ഷയമുണ്ടാകില്ലെന്നാണ് പറയുന്നത്.തുറമുഖ നഗരിയിലെത്തുന്ന നാവിക സേനയ്ക്കുള്ള ആയുധ വാഹനയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 1988ല്‍ പാലത്തിന് ബലക്ഷയമെന്ന തുറമുഖ ധികൃതരുടെ പ്രഖ്യാപനത്തോടെ പുതിയപാലത്തിനുള്ള ആവശ്യമുയര്‍ന്നു. 1998 ല്‍ സംസ്ഥാനത്തെ ആദ്യ ബി.ഒ ടി പാലം തുറന്നതോടെ ഹാര്‍ബര്‍പാലം അടച്ചു പൂട്ടി.
കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള ഹാര്‍ബര്‍പാലം 2008ല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറി. തുടര്‍ന്ന് ജനകീയ പ്രക്ഷോഭ ഫലമായി 2015ല്‍ മേല്‍ത്തട്ട് റോഡ് നവീകരിച്ച് ഇരുചക്രവാഹനങ്ങള്‍ക്കായി തുറന്ന് നല്‍കുകയുംചെയ്തു. വാരകള്‍ക്കകലെയുള്ള വെണ്ടുരുത്തി പാലംസംരക്ഷണ മുറവിളികളുയരുമ്പോള്‍ കൊച്ചിയുടെ കൈയൊപ്പായ ഹാര്‍ബര്‍പാലം സേവനത്തിന്റെ 75 വാര്‍ഷം പിന്നിടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം

Kerala
  •  2 months ago
No Image

ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്

International
  •  2 months ago
No Image

വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം

Kerala
  •  2 months ago
No Image

വിപ്ലവ സൂര്യന് തമിഴ്‌നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ

Kerala
  •  2 months ago
No Image

ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala
  •  2 months ago
No Image

സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

uae
  •  2 months ago
No Image

തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ;  വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം

Kerala
  •  2 months ago
No Image

ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്‍കി ആര്‍ടിഎ

uae
  •  2 months ago
No Image

കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്‍;  കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ് 

Kerala
  •  2 months ago
No Image

നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ

Kerala
  •  2 months ago