HOME
DETAILS

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

  
February 19, 2026 | 5:36 AM

Dubai Offers Hope to Five Million Children WorldwideEdge of Life Campaign

അബൂദബി: ലോകത്തെങ്ങുമുള്ള അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ സാക്ഷാത്കരിച്ച് ദുബൈ. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 'എഡ്ജ് ഓഫ് ലൈഫ്' കാംപയിനിലൂടെയാണിത് സാധ്യമാക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം അഞ്ച് വയസ്സില്‍ താഴെയുള്ള അഞ്ച് കുട്ടികള്‍ ഓരോ മിനുട്ടിലും മരണത്തിന് കീഴടങ്ങുന്നു എന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിന് മുന്നിലാണ് കാരുണ്യത്തിന്റെ ഈ വലിയ കൈത്താങ്ങുമായി ദുബൈ എത്തുന്നത്. പ്രകൃതി ക്ഷോഭങ്ങളും യുദ്ധങ്ങളും തകര്‍ത്ത നാടുകളിലെ പട്ടിണിപ്പാവങ്ങളായ കുട്ടികളെ സഹായിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ ചുരുങ്ങിയത് 10 ലക്ഷം ദിര്‍ഹം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റിവ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതിയില്‍ യൂണിസെഫ്, സേവ് ദി ചില്‍ഡ്രന്‍ തുടങ്ങിയ ലോക പ്രശസ്ത പ്രസ്ഥാനങ്ങളും പങ്കാളികളാണ്. വരുംതലമുറയെ പട്ടിണിയില്‍ നിന്ന് കര കയറ്റാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സഹകരണം തേടുകയാണ് ഈ വലിയ സ്വപ്ന പദ്ധതി.
റമദാനിലെ പുണ്യ നാളുകളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ജീവകാരുണ്യ ദൗത്യത്തില്‍ പങ്കാളികളാകാന്‍ ഏഴ് വ്യത്യസ്ത മാര്‍ഗങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കാമ്പയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.edgeoflife.ae വഴിയോ ദുബൈ നൗ (Dubai Now) ആപ്പ് വഴിയോ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സഹായമെത്തിക്കാം. കൂടാതെ, 800 4999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാനും സൗകര്യമുണ്ട്.

എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്കിലെ ഔദ്യോഗിക അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്നതിനോടൊപ്പം മൊബൈല്‍ വഴി എസ്എംഎസ് അയച്ചും ഈ പുണ്യ പ്രവൃത്തിയില്‍ പങ്കു ചേരാവുന്നതാണ്. ലൈഫ് ('LIFE') എന്ന് ഇംഗ്ലിഷില്‍ ടൈപ്പ് ചെയ്ത് നിശ്ചിത നമ്പറുകളിലേക്ക് അയക്കുന്നതിലൂടെ 10 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ലളിതമായി സംഭാവന ചെയ്യാം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ഥമഹഹമഏശ്‌ല.രീാ, ദുബൈ കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ ഖീീറ.മല എന്നിവ വഴിയും സഹായങ്ങള്‍ നല്‍കാം. സ്ഥാപനങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്ലാറ്റ്‌ഫോമുകള്‍ വഴി സ്വന്തമായി ചെറിയ കാംപയിനുകള്‍ ആരംഭിച്ച് മറ്റുള്ളവരെ കൂടി ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

Dubai is set to transform the lives of five million children globally through the 'Edge of Life' campaign, an ambitious humanitarian initiative launched by Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  6 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  6 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  6 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  6 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  6 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  6 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago