HOME
DETAILS
MAL
പിലാക്കാവില്‍ കുരിശുപള്ളിക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍
backup
April 14 2018 | 07:04 AM
പിലാക്കാവ്: പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ കുരിശുപള്ളിക്ക് നേരെ ആക്രമണം.
ഇന്നലെ രാത്രിയോടെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. കുരിശുപള്ളിയുടെ ചില്ലുകള്‍ തകര്‍ക്കുകയും, മെഴുകുതിരി സ്റ്റാന്റ്, ഭണ്ഡാരം എന്നിവക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് താമസിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ മുജിബ് കോടിയോടന്‍ ആവശ്യപ്പെട്ടു.
സംഭവ സ്ഥലത്ത് ഒ.ആര് കേളു എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. ഡോഗ് സ്കോഡും വിരളടയാള വിദഗ്ധരും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."