'ആരാധനാലയങ്ങള്‍ ഫാസിസ്റ്റുകള്‍ ഒളിത്താവളങ്ങളാക്കുന്നു'
കോഴിക്കോട്: ലോകത്ത് നടക്കുന്ന ഏതു സംഭവത്തോടും പ്രതികരിക്കുന്ന പ്രധാനമന്ത്രി കത്വ, ഉന്നോവ സംഭവങ്ങളില്‍ രാജ്യം വിറങ്ങലിച്ചുനില്ക്കുമ്പോള് കാണിക്കുന്ന മൗനം ഏറെ ഭീതിപ്പെടുത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്.
കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ (കെ.ജി.ഒ.യു) ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീന പൂവ്വത്തില്‍ അധ്യക്ഷയായി. ആരാധനാലയങ്ങള്‍ സംഘ്പരിവാറുകാര്‍ പീഡനകേന്ദ്രങ്ങളാക്കുകയാണ്.
ബലാത്സംഗവും കൊലപാതകവും നടത്തിയവരെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും നടപടികള്‍ ഏറെ ലജ്ജാകരവും ഭയാനകവുമാണെന്നും അദ്ദേഹം പറഞ്ഞു. വി. അബ്ദുല്‍ റസാഖ്, കെ.വി സുനില്‍കുമാര്‍, എസ്. ജിജിത്ത്, സാജിദ് അഹമ്മദ്, പി. മജീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."