HOME
DETAILS
MAL
രോഗികളെ പറഞ്ഞു കബളിപ്പിച്ച് പരീക്ഷ നടത്തിയ ശേഷം ചികിത്സ നല്‍കാതെ തിരിച്ചയച്ചതായി പരാതി
backup
June 05 2016 | 00:06 AM
മെഡിക്കല്‍ കോളജ്: ചികിത്സക്കെത്തിയ നിര്‍ധന രോഗികളെ പറഞ്ഞു കബളിപ്പിച്ച് പരീക്ഷ നടത്തിയ ശേഷം നിര്‍ബന്ധ ഡിസ്ചാര്‍ജ് നല്കി പറഞ്ഞുവിട്ടതായി പരാതി.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇ.എന്‍.ടി വിഭാഗത്തിലാണ് സംഭവം. മൂന്നു ദിവസമായി ഇവിടെ ഡി.എന്‍.ബി പരീക്ഷ നടക്കുകയായിരുന്നു. രോഗികളെ തത്സമയം പരിശോധനക്കു വിധേയമാക്കിയായിരുന്നു പരീക്ഷ. ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു മരുന്നു നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികള്‍ രോഗികളെ പരീക്ഷയുടെ ഭാഗമാക്കിയത്. പരീക്ഷക്കായി ഇവരെ മൂന്നു ദിവസത്തേക്കു അഡ്മിറ്റും ചെയ്തു. എന്നാല്‍ പരീക്ഷ കഴിഞ്ഞതോടെ ഇവരെ നിര്‍ബന്ധ ഡിസ്ചാര്‍ജ് നല്കി പറഞ്ഞു വിട്ടുവെന്നാണ് പരാതി. ഇതിനെതിരേ രോഗികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."