കത്വ പീഡനക്കൊല:നാടെങ്ങും പ്രതിഷേധമിരമ്പി
ഇരിട്ടി: കശ്മീരിലെ കത്വ ഗ്രാമത്തില്‍ എട്ടുവയസുകാരിയെ കൊന്നതില്‍ പ്രതിഷേധിച്ച് സമസ്ത ഇരിട്ടി റെയ്ഞ്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
കീഴൂരില്‍ നിന്നും ആരംഭിച്ച പ്രകടനം ഇരിട്ടിയില്‍ സമാപിച്ചു. സമസ്ത നേതാക്കളായ എം. കമാല്‍ ഹാജി, ശൗക്കത്തലി മൗലവി, ഹമീദ് ദാരിമി, ടി.കെ ശെരീഫ് ഹാജി, എം.പി മുഹമ്മദ്, ഉമര്‍ മുക്താര്‍ ഹുദവി, കെ.പി നൗഷാദ് മുസ്ലിയാര്, നാസര്‍ പയഞ്ചേരി നേതൃത്വം നല്കി.
പാനൂര്‍ : മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.പാനൂര്‍ നഗരസഭ കമ്മിറ്റി പെരിങ്ങത്തൂര്‍ ടൗണില്‍ നടത്തിയ പ്രകടനത്തിന് വി .നാസര്‍ പി. കെ .ഷാഹുല്‍ ഹമീദ്, കെ. ടി .ഖാദര്‍ മൗലവി, കൂടത്തില്‍ കുഞ്ഞബ്ദുള്ള, നൗഷാദ് അണിയാരം, ടി .കെ ഹാരിസ്, എന്‍ . പി.. മുനീര്‍, എന്‍ .എ. ഇസ്മായില്‍ , വി. ഫൈസല്‍ , അന്‍വര്‍ കക്കാട്, സി.കെ.നാസര്‍, ഖാദു സിയോണ്‍, സിദ്ദീഖ് കൂടത്തില്‍, അക്ക്ബര്‍ കുന്നോത്ത്, അര്‍ഷത്ത് മൂലക്കാല്‍, വി.ജാഫര്‍, ശബീര്‍, റസ്ലീഫ് കീഴ്പ്പാറ നേതൃത്വം നല്കി.
കുന്നോത്തുപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് , യൂത്ത്ലീഗ് സംയുക്ത പ്രതിഷേധ പ്രകടനം പാറാട് ടൗണില്‍ നടത്തി. പ്രകടനത്തിന് ആര്. അബ്ദുള്ള , കൊമ്പന് മഹമൂദ്, മുത്താറി ഇസ്മായില്‍, കെ .സി. കുഞ്ഞബ്ദുള്ള ഹാജി, സി .എച്ച്. മുസ ഹാജി, വി .പി. അബ്ദുള്ള ഹാജി, പി.വി.മൂസ,റാഫി കണ്ടോത്ത്, സാദിഖ് പാറാട് നേതൃത്വം നല്കി.
മൊകേരി പഞ്ചായത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് എന്നിവ സംയുക്തമായി നടത്തിയ പ്രകടനത്തിന് ഖാലിദ് കൂരാറ, അഷ്റഫ് കൂരാറ , മുനീര്‍ മാക്കൂല്‍ പിടിക, ബഷീര്‍ കൂരാറ , പി. വി .ഇസ്മയില്‍ , മജീദ് പാത്തിപ്പാലം, കെ. പി. മമ്മദ്, കെ.പി.അബ്ദുദുള്ള ഹാജി ,കെ.അസീസ് നേതൃത്വം നല്കി.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി കടവത്തൂരില്‍ നടത്തിയ പ്രകടനത്തിന് പൊട്ടങ്കണ്ടി അബ്ദുള്ള, മുഹമ്മദ് കാട്ടൂര്‍, ഗഫൂര്‍ മൂലശ്ശേരി, കെ .എം .കെ, മുഹമ്മദ്, സി. മുഹമ്മദ്, ജമാല്‍ അണിയാട്ട്, കുന്നത്ത് അബ്ദുറഹിമാന്, നെല്ലൂര്‍ ഇസ്മായില്‍, ചാമാളിയില്‍ ഇസ്മായില്‍ . പി .കെ. ഇസ്മായില്‍,നേതൃത്വം നല്കി.
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരില്‍ വനിതാ ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി.
നഗരസഭ കൗണ്‍സിലര്‍ ഉമൈസ തിരുവമ്പാടി, എന്‍.വി ഷരീഫ, പി.കെ നജ്മ, നസീമ ബുഷ്റ, ഹുസ്ന, സിയാന റഹ്മത്ത് സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."