HOME
DETAILS

കൃഷിയിടങ്ങളിലെ കാട്ടാന ശല്യം: ഉചിതം കര്‍ഷകരുടെ കാവലെന്ന് വിദഗ്ധര്‍

  
backup
April 20, 2018 | 2:08 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6



നിലമ്പൂര്‍: കൃഷിയിടങ്ങളില്‍ വര്‍ധിച്ച് വരുന്ന വന്യമൃഗശല്യം തടയാന്‍ പോംവഴി മനുഷ്യ കാവല്‍ മാത്രമെന്ന് വിദഗ്ധര്‍. സൗരോര്‍ജ-ജൈവ വേലി, ട്രഞ്ച് തുടങ്ങിയവയാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയാനായി സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. എന്നാല്‍ കാലങ്ങളായി ഇവ നടപ്പാക്കിയിട്ടും പ്രയോജനപ്പെടാത്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വിദഗ്ധന്‍ ഡോ. ഈസ ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.
ഇത്തരത്തില്‍ വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാനായി ശുപാര്‍ശ ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വിജയം വരിച്ചിട്ടുണ്ട്. കാവലിനായി കര്‍ഷകര്‍ തന്നെ ആളെ നിയോഗിക്കേണ്ടതുണ്ട്. ഇതിനുള്ള വേതനം സര്‍ക്കാര്‍ നല്‍കണം. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി നടപ്പാക്കുമ്പോള്‍ കൃഷി നശിക്കുകയും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കാവലേര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകര്‍ തന്നെ കൃഷി സംരക്ഷിക്കുന്ന രീതിയാണ് നടപ്പാവുക.
ഈ രീതിയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തിലെത്തുമ്പോള്‍ തന്നെ പ്രതിരോധ സംവിധാനങ്ങളെ അറിയിക്കാന്‍ സാധ്യമാകും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാലതാമസം ഇത്തരത്തില്‍ ഒഴിവാക്കാനാകും. സാമ്പത്തിക ബാധ്യതയാണ് ഇത്തരം പ്രവൃത്തികളില്‍ നിന്നും കര്‍ഷകര്‍ അകലുന്നതിന് കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago