HOME
DETAILS

എന്ററോടോക്‌സീമിയ വാക്‌സിന്‍ വിതരണോദ്ഘാടനം

  
backup
April 20, 2018 | 2:18 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%8b%e0%b4%9f%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8


തിരുവനന്തപുരം: പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സ് വികസിപ്പിച്ചെടുത്ത എന്ററോടോക്‌സീമിയ വാക്‌സിന്റെ വിതരണോദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിച്ചു.
കോലാടുകളേയും ചെമ്മരിയാടുകളേയും എന്ററോടോക്‌സീമിയ എന്ന രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള വാക്‌സിനാണ്. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ഉത്തര്‍പ്രദേശിലെ ഇസത്ത് നഗറിലുളള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഇത് സാക്ഷാല്‍ക്കരിച്ചത്.
പേരൂര്‍ക്കട സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി.
വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞരേയും മറ്റ് ഉദ്യോഗസ്ഥരേയും പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് കാംപസില്‍ മുയല്‍ ശില്‍പം തീര്‍ത്തആര്യനാട് രാജേന്ദ്രനെയും ആദരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ നിര്‍വഹിച്ചു.
വാക്‌സിന്റെ ലഘുലേഖ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.എസ് ലാലിക്ക് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. ബാബു. എസ്. വാക്‌സിനെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി.
മൃഗസംരക്ഷണവകുപ്പ് ഡയരക്ടര്‍ ഡോ. എന്‍.എന്‍ ശശി ചടങ്ങില്‍ സ്വാഗതവും ഡോ. ജയചന്ദ്രകമ്മത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  7 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  7 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  7 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  7 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  7 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  7 days ago