ഓണാട്ടുകര കരനെല്‍കൃഷിക്ക് തുടക്കം; ചിങ്ങത്തില്‍ കൊയ്ത്ത്
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ കരുനാഗപ്പള്ളി നഗരസഭയിലും കുലശേഖരപുരത്തും കൃഷി വകുപ്പിന്റെ കരനെല്‍കൃഷി പദ്ധതിയ്ക്ക് തുടക്കമായി. പത്താമുദയദിനത്തില്‍ വിത്തിട്ട് ചിങ്ങത്തില്‍ കൊയ്ത് ഓണത്തിന് സ്വന്തം മണ്ണിലെ അരി കൊണ്ട് ഓണം ഉണ്ണുക എന്ന സംസ്‌കരമാണ് ഓണം ഊട്ടുകര എന്ന ഓണാട്ടുകരയ്ക്ക് ഉള്ളത്.
എന്നാല്‍ ആവാസ വ്യവസ്ഥയ്ക്ക് മായം വരുത്തി കൊണ്ട് അനധികൃത നിലംനികത്തലും രുപാന്തരപ്പെടുത്തലും ഓണാട്ടുകരയുടെ നെല്‍കൃഷിയെ ദോഷകരമായി ബാധിച്ചതോടെ നെല്‍കൃഷി പരിമിതമായി. ഇതിന് പരിഹാരം കാണാനാണ് കരനെല്‍ കൃഷി പദ്ധതി നടപ്പാക്കുന്നത്. തൊണ്ണൂറ് ദിവസം കൊണ്ട് വിളയിക്കാവുന്ന നെല്‍വിത്തുകള്‍ കൃഷി വകുപ്പ് നല്‍കും. സ്ഥലപരിമിതി ഒഴിവാക്കാന്‍ തെങ്ങിന്‍ തടങ്ങള്‍ കേന്ദ്രീകരിച്ചു കൃഷിയിറക്കാനാണ് പദ്ധതി.
ഒരുമുട് തെങ്ങിന്‍ തടത്തില്‍ നിന്ന് എട്ടുകിലോ നെല്‍വിളയിച്ച് വിജയിപ്പിച്ച കര്‍ഷകര്‍ ഇന്നും കുലശേഖരപുരത്തുണ്ടെന്ന് കൃഷി ഓഫിസര്‍ വി.ആര്‍ ബിനിഷ് പറഞ്ഞു. എട്ടുകിലോ നെല്ലും എട്ടുകിലോ വൈക്കോലും ഒരു തെങ്ങിന്‍ തടത്തില്‍ നിന്നും കിട്ടും എന്നാണ് പ്രത്യക്ഷ പദ്ധതി നടത്തിപ്പിന് ജൂലൈയില്‍ ഗ്രാമസഭകള്‍ ചേരും. സഭകളില്‍ കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങര്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും.
കരനെല്‍കൃഷി ചെയ്യുന്നതിന് വിത്തുകള്‍ സൗജന്യമായും ജോലി കൂലിയായി ഏക്കറിന് 5000 രൂപ വരെ ധനസഹായം കൃഷി വകുപ്പ് നല്‍കും. നെല്ല് കുത്തി അരിയാക്കാനുള്ള മില്ലുകളും കുലശേഖരപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു.
കരുനാഗപ്പള്ളി നഗരസഭയിലും കുലശേഖരപുരത്തേയും കര്‍ഷകര്‍ കൃഷിഭവനുമായി ബദ്ധപ്പെട്ട് അപേക്ഷ നല്‍കി. കൃഷി തുടങ്ങണമെന്ന് കൃഷി ഓഫിസര്‍ വി.ആര്‍ ബിനിഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."