HOME
DETAILS

ലൈഫ് മിഷന്‍ പദ്ധതി: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നൂറു ശതമാനത്തിലേക്ക്

  
Web Desk
April 20 2018 | 04:04 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b4%e0%b5%82%e0%b4%b0

 

 

കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ജില്ലയില്‍ വാഴൂര്‍ ബ്ലോക്ക് ഒന്നാം സ്ഥാനത്തേക്ക്.
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. കറുകച്ചാല്‍, ചിറക്കടവ്, കങ്ങഴ ,നെടുംകുന്നം, വെള്ളാവൂര്‍ ,വാഴൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വാഴൂര്‍ ബ്ലോക്കില്‍ 71 വീടുകളാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. ഇതില്‍ കങ്ങഴ, കറുകച്ചാല്‍, ചിറക്കടവ്, വെള്ളാവൂര്‍ പഞ്ചായത്തുകള്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ നൂറിന്റെ മികവിലെത്തി. ബ്ലോക്കിന്റെ ഐഎവൈ പദ്ധതി പ്രകാരമുള്ള 43 വീടുകളുടെ നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചിരുന്നു. അതില്‍ 42 എണ്ണത്തിന്റെയും പണി പൂര്‍ത്തീകരിച്ചു. ഒരു വീടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തികരിക്കേണ്ട 16 വീടുകളില്‍ രണ്ടെണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ ആര്‍ ഐ റ്റി പാമ്പാടിയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടിന്റെ പണി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. പട്ടികജാതി വകുപ്പ് അനുവദിച്ച എട്ട് വീടിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. ഇതില്‍ അഞ്ച് വീടുകളും കറുകച്ചാല്‍ പഞ്ചായത്തിലാണ്. വാഴൂര്‍ ബ്ലോക്കില്‍ പട്ടികവര്‍ഗ്ഗ ലിസ്റ്റില്‍ പൂര്‍ത്തീകരിക്കാനുള്ള നാലു വീടുകളും പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പട്ടിക വിഭാഗത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ 100 ശതമാനം കൈപ്പിടിയിലൊതു ക്കിയിരിക്കുകയാണ് വാഴൂര്‍ ബ്ലോക്ക് .വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകാതെ കിടന്ന ഇ എം എസ് ഭവന പദ്ധതി, ഐ.എ.വൈ, പി.എംഎ.വൈ എന്നിവയെല്ലാം കൂട്ടിയിണക്കി ലൈഫ് മിഷന്‍ പദ്ധതിയിലുള്‍ പ്പെടുത്തിയുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തുകളില്‍ നടക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പണം ലഭിച്ചിട്ടും പണി പൂര്‍ത്തിയാക്കാന്‍ നിവൃത്തിയില്ലാതിരുന്ന ഗുണഭോക്താക്കളെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍ പ്പെടുത്തിയിരുന്നത്. ഇത്തരക്കാര്‍ക്ക് പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതില്‍ ഓരോ പഞ്ചായത്ത് ഭരണ സമിതിയും കാണിച്ച ഉത്സാഹമാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേട്ടമായി മാറിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  4 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  10 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  26 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  33 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago