HOME
DETAILS

പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

  
backup
April 20, 2018 | 4:43 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae


മൂവാറ്റുപുഴ: പൊതുമരാമത്തു വകുപ്പ് എറണാകുളം തേവരയില്‍ കുമ്പളം കായലിന് കുറുകെ 74 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച തേവര വെല്ലിങ്ടണ്‍ ഐലന്‍ഡ് ഭാഗത്തെ കണ്ണങ്ങാട്ട് പാലം നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് ഉത്തരവ്്. എറണാകുളം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പിയ്ക്കാണ് അനേഷണ ചുമതല. കണ്ണങ്ങാട്ടു പാലം നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പൈലിനും, ഡെക്ക് സ്ലാബിനും വേണ്ടി ഉപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതത്തിന് പൊതുമരാമത്തു നിഷ്‌കര്‍ഷിച്ചതിലും താഴ്ന്ന ഗുണ നിലവാരത്തില്‍ ആയിരുന്നു എന്ന് പൊതുമരാമത്തു വകുപ്പിന്റെ എറണാകുളം ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മാണ വേളയിലെ പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടറിനെ അട്ടിമറിക്കാന്‍ പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി.
യാതൊരുവിധ അംഗീകാരവും ഇല്ലാത്ത സ്വകാര്യ ലാബിന്റെ ഗുണനിലവാര റിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിച്ചു കൊണ്ട് പാലം നിര്‍മാണം തുടരാന്‍ അംഗികാരം നല്‍കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
കണ്ണങ്ങാട്ടു പാലത്തിന്റെ നിര്‍മാണ കരാര്‍ പൊതുമരാമത്തു വകുപ്പ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് ആണ് നല്‍കിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സെഗുര ഇന്‍കെല്‍ എന്ന സ്വാകാര്യ കമ്പനിയ്യ്ക്ക് ടെന്‍ഡര്‍ തുകയില്‍ നിന്നും 18ശതമാനം അധികം നല്‍കിയാണ് പാലം നിര്‍മിച്ചത്. പാലംനിര്‍മാണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനിയര്‍മാര്‍ പി.കെ സതീശന്‍, എം.എന്‍ ജീവരാജ, സൂപ്രണ്ടിങ് എന്‍ജിനിയര്‍മാര്‍ പി.പി ബെന്നി, ടി.എസ് സുജാറാണി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബെന്നി ജോണ്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ മാരായ കെ.കെ.ഷാമോന്‍, സി.ജെ.ലിസി, കരാറുകാരായ കെ.എസ്.സിസിയുടെ എം.ഡി. കെ.എസ്. രാജു, ജനറല്‍ മാനേജര്‍മാര്‍ കെ.കെ.ഉഷ ,എസ്.മനോമോഹന്‍ സ്വാകാര്യ ഉപ കരാറുകാര്‍ സി.വി.രാജീവ്, പ്രേം കുമാര്‍ പണിക്കര്‍ എന്നിവരെ ഒന്നുമുതല്‍ പതിമൂന്ന് വരെ പ്രതി ചേര്‍ത്തു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അനേഷണ റിപ്പോര്‍ട്ട് 2018 ജൂണ്‍ 7നകം കോടതി മുമ്പാകെ സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  7 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  7 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  7 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  7 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  7 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  7 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  7 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  7 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  7 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  7 days ago