ആര്.ടി.ഓഫിസ് ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ പരാതി പിന്‍വലിച്ചു
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ആര്.ടി ഓഫിസിലെ വനിതാ ജീവനക്കാരിയെ കൈകൂലി വാങ്ങി പേപ്പര്‍ ശരിയാക്കി നല്കാത്തതിനാല് ഓഫിസിലും പുറത്തുമായി ഏജന്റ് ഭീഷണിപ്പെടുത്തിയ പരാതിയില്‍ നീതിലഭിക്കാത്ത സാഹചര്യത്തില്‍ പൊലിസിന് നല്കിയ പരാതി പിന്‍വലിച്ചു.
കൊല്ലത്തു നിന്ന് ഈ മാസമാണ് മയ്യനാട് സ്വദേശിനി സ്ഥലം മാറി ആറ്റിങ്ങലില്‍ എത്തിയത്. കൈകൂലി നല്കി കാര്യം സാധിക്കുന്ന ഏജന്റിന് അത് നടക്കാതെ വന്നപ്പോള്‍ ക്ഷോഭിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 17നാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായില്ല. ഭരണ കക്ഷി യൂനിയനില്‍പ്പെട്ട ഏജന്റിനെ സംരക്ഷിക്കാന്‍ ഓഫിസിലെ ജീവനക്കാര്‍ തയാറായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഈ സംഭവം ഇന്നലെ 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഓഫിസിലുള്ളവരുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ജീവനക്കാരി പരാതി പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."