HOME
DETAILS
MAL
കോണ്‍ഗ്രസിനെ നവീകരിക്കാന്‍ നയരേഖ രൂപീകരിക്കും: വി.എം സുധീരന്
backup
June 05 2016 | 15:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നവീകരിക്കാന്‍ നയരേഖ രൂപീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വാര്‍ഡ് തലം മുതല്‍ കെ.പി.സി.സി കമ്മിറ്റികള്‍ വരെ പുനസംഘടിപ്പിക്കും. ക്രിയാത്മകമായ പ്രതിപക്ഷം എന്ന നിലയില്‍ വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ ജനാധിപത്യശൈലി പൂര്‍ണമായും അംഗീകരിച്ച് ജനപക്ഷത്തുനിന്നും പ്രവര്‍ത്തിക്കും. മദ്യനയത്തിലെ കെ.പി.സി.സി നിലപാട് തുടരുമെന്നും കെ.പി.സി.സി കാംപ് എക്സിക്യൂട്ടീവിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടുദിവസമായി നടന്ന കാംപില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായി ചര്‍ച്ച ചെയ്തതായും ആ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനരംഗത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."