പത്തൊമ്പതുകാരനെ പീഡിപ്പിച്ച പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
കൊച്ചി: ഉദയംപേരൂര്‍ സ്വദേശിയായ പത്തൊന്‍പതുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് നടപടിയെടുക്കുന്നില്ലന്ന് ആക്ഷേപം.അമ്പലമുകള്‍ സ്വദേശിയായ സുരേഷിന്റെയും കൂട്ടുപ്രതികളായ രണ്ടു പേരുടെയും പേരിലാണു പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം നടന്ന സംഭവത്തില്‍ ഇരയായ 19കാരന് മാര്‍ച്ച് 14ന് ഐ.ജി ഒഫിസിലെത്തി പരാതി നല്‍കിയിരുന്നു.
വ്യാജപേരുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി സൗഹൃദത്തിലായ ഇവര്‍ ചേര്‍ന്നു കൊച്ചി നഗരത്തിലേക്കു വിളിച്ചു വരുത്തിയ ശേഷം മയക്കു മരുന്നു നല്കി മയക്കി തന്നെ പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയത്. പീഡനത്തിനിടെ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ഈ ചിത്രങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്കാന് വൈകിയതെന്നും പത്തൊമ്പതുകാരന് പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ ഐ.ജി ഒഫിസില്‍ നല്കിയ പരാതി പരിശോധനകള്‍ക്കായി ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
ഇതില്‍ പ്രാഥമികമായി അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കേസെടുക്കാമെന്നു ശുപാര്‍ശ നല്കുന്ന റിപ്പോര്‍ട്ട് ഐ.ജി ഓഫീസിലേക്കു അയച്ചിട്ടുണ്ട്. എത്രയും വേഗം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും സംഭവം നടന്ന പരിധിയിലെ സ്റ്റേഷനിലേക്കു പരാതി കൈമാറി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."