HOME
DETAILS

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍; അഡ്മിന് പൂര്‍ണ ഉത്തരവാദിത്തമില്ല

  
backup
April 23 2018 | 03:04 AM

%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3


തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പോസ്റ്റുകളുടെ പരിപൂര്‍ണ ഉത്തരവാദിത്തം ഗ്രൂപ്പ് അഡ്മിന് മാത്രമല്ല. ഒരാള്‍ അഡ്മിന്‍ ആയി എന്നതുകൊണ്ട് മാത്രം ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളുടെ പേരില്‍ അയാളെ ശിക്ഷിക്കാനുമാവില്ല. ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ചില ഗ്രൂപ്പ് അഡ്മിനുമാര്‍ക്കെതിരേ എടുത്ത കേസുകളില്‍ ചിലത് നിലനില്‍ക്കില്ല.ഐ.ടി ആക്ടില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അഡ്മിന്‍മാര്‍ മധ്യവര്‍ത്തികള്‍ എന്ന ഗണത്തിലാണ് പെടുകയെന്ന് പ്രമുഖ ഐ.ടി വിദഗ്ധനും ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടരുമായ കെ. അന്‍വര്‍ സാദത്ത് പറയുന്നു. ഗൂഗിളും ഫേസ്ബുക്കും മുതല്‍ സാധാരണ സൈബര്‍ കഫേകള്‍ വരെ ഈ വിഭാഗത്തിലാണ്. ഐ.ടി ആക്ടിന്റെ 79ാം വകുപ്പു പ്രകാരം മറ്റാരെങ്കിലും ഉല്‍പാദിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ (തേഡ് പാര്‍ട്ടി ഇന്‍ഫര്‍മേഷന്‍) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടുമാത്രം മധ്യവര്‍ത്തികള്‍ക്കുണ്ടാവില്ല.
ഈ വകുപ്പിന്റെ മൂന്നുവ്യവസ്ഥകളുടെ പരിധിയിലാണ് പങ്ക് എങ്കില്‍ അവര്‍ കുറ്റക്കാരാവില്ല. ആ വിവരം തയാറാക്കുന്നത് (സ്രോതസ്) അവരല്ലെങ്കില്‍, അത് ആര്‍ക്ക് അയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കില്‍, അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ അതില്‍ മാറ്റം വരുത്താനോ അവര്‍ക്ക് അധികാരമില്ലെങ്കില്‍ ഒരു വേദി ഒരുക്കിയ അഡ്മിന് ആ ഗ്രൂപ്പില്‍ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാല്‍ ആ വിനിമയം പ്രോത്സാഹിപ്പിക്കാന്‍ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയില്‍പ്പെട്ടാലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അറിയിച്ചാലോ അവ മാറ്റാതിരിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago