തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണം: മന്ത്രി
പെരുമ്പാവൂര്‍: തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള (അതിഥി തൊഴിലാളികള്‍) എറണാകുളം ജില്ലയിലെ സഹായ കേന്ദ്രം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വഹിച്ച ശ്രദ്ധേയമായ പങ്കാണ് ഇന്ന് സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി ലഭിക്കുന്നതിന് കാരണമായിട്ടുള്ളത്. ഇതും ക്ഷേമ പെന്‍ഷനുകളുടെ പരിരക്ഷയും ഉയര്‍ന്ന കൂലി ലഭിക്കുന്നതുമാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് കൂടുതലായി എത്തുന്നതിന് കാരണം. കേരളത്തിലേക്ക് തൊഴിലിനായി കടന്നുവരുന്നവരെ സഹായിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ഇന്ത്യയിലാദ്യമായി കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി സഹായ കേന്ദ്രങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയും കേരള സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ അത് രാജ്യത്തിനാകെ തന്നെ മാതൃകയായി മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനത്തു നിന്നും എത്തിയിട്ടുള്ളവരെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുക വഴി കേരളത്തിന്റെ മഹത്തായ സാമൂഹ്യസാംസ്‌ക്കാരിക പാരമ്പര്യം നാം ഉയര്‍ത്തിപ്പിടിക്കുകയാണെന്നും മന്ത്രി പറഞ്ഞു
പെരുമ്പാവൂര്‍ മുനിസിപ്പല്‍ പ്ലൈവറ്റ് സ്റ്റാന്‍ഡിനടുത്തുള്ള മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലാണ് എറണാകുളം ജില്ലയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ടെല്‍ക്ക് ചെയര്‍മാന്‍ അഡ്വ.എന്‍.സി.മോഹനന്‍, എം.എം.മുജീബ് റഹ്മാന്‍, പി.എ.എം.ഇബ്രാഹിം, ബി.ചന്ദ്രമോഹനന്‍, ജി.ജയപാല്‍ ,കെ.ഇ.നൗഷാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റീജണല്‍ ജോയില്‍ ലേബര്‍ കമ്മിഷണര്‍ കെ.ശ്രീലാല്‍ സ്വാഗതവും എറണാകുളം ഡപ്യുട്ടി ലേബര്‍ കമ്മീഷണര്‍ ഡി.സുരേഷ്‌കുമാര്‍ നന്ദിയും അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."