ഹോട്ടലുകാര്‍ കക്കൂസ് മാലിന്യം തുറന്ന് വിട്ടു; ദുര്‍ഗന്ധത്തില്‍ വീര്‍പ്പുമുട്ടി കോവളം ബീച്ച്
കോവളം: ഹോട്ടലുകാര്‍ കക്കൂസ് മാലിന്യം തുറന്ന് വിട്ടത് കോവളം ബീച്ചിനെ ദുര്‍ഗന്ധത്തി
ലാക്കി.
ഇത് കാരണം നാടുകാണാനെത്തിയ സഞ്ചാരികള്‍ കടലില്‍ കുളിക്കാനാകാതെ കരയ്ക്കിരുന്നു. പ്രതിഷേധമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പിന്നീട് മാലിന്യം തിരമാലകള്‍ കൊണ്ട് പോയ ശേഷമാണ് ബീച്ച് ശുദ്ധവായു ശ്വസിച്ചത്. ഇന്നലെ രാവിലെയാണ് കോവളം ലൈറ്റ് ഹൗസ് ബീച്ചിനും ഹവ്വാ ബീച്ചിനും ഇടയില്‍ ഇടക്കല്ല്
പാറക്കൂട്ടങ്ങള്‍ക്ക് സമീപം കക്കൂസ് മാലിന്യം ഒഴുക്കിയത് സഞ്ചാരികളുടെയും ലൈഫ് ഗാര്‍ഡുകളുടെയും ശ്രദ്ധയില്‍പ്പെട്ടത്.
അസഹ്യമായ ദുര്‍ഗന്ധം കാരണം വിദേശ സഞ്ചാരികളുള്‍പ്പെടെയുള്ളവരെ ലൈഫ് ഗാര്‍ഡുകള്‍ തീരത്തേക്ക്
ഇറക്കിവിട്ടില്ല. നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലത്രേ.
ബീച്ചിലെ നിരവധി ഹോട്ടലികളില്‍ നിന്ന് ഇത്തരത്തില്‍ മലിനജലം ഒഴിക്കിവിടുന്ന പൈപ്പുകള്‍ ഈ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."