HOME
DETAILS

മികച്ച മുദര്‍രിസിനുള്ള അവാര്‍ഡ് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന്

  
backup
April 24, 2018 | 7:35 AM

%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%81%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85

 

മലപ്പുറം: ഈ വര്‍ഷത്തെ മികച്ച മുദര്‍രിസിനുള്ള സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന്. ചെറുപ്രായത്തിലേ സംഘടനാ രംഗത്തും പ്രഭാഷണ വേദികളിലും മികവ് പുലര്‍ത്തിയ ഫൈസി, തിരൂര്‍ പത്തംമ്പാട് ദര്‍സ് സേവനത്തിനു ശേഷം 15 വര്‍ഷമായി തിരൂര്‍ ചെമ്പ്ര ജുമാമസ്ജിദില്‍ മുദര്‍രിസാണ്.
കരുവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രധാന കോളജ് അധ്യാപകരും വെന്നിയൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, നിറമരുതൂര്‍ എ. മരക്കാര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ദര്‍സി അധ്യാപകരുമാണ്. 2001ല്‍ ജാമിഅഃ നൂരിയ്യയില്‍നിന്നു ഫൈസി ബിരുദം നേടിയ ഇദ്ദേഹം, കണ്ടേങ്ങല്‍ മുഹമ്മദ്-കരുമ്പില്‍ ഫാത്വിമ എന്നിവരുടെ മകനാണ്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ഇബാദ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 'ഓസ്‌ഫോജ്‌ന' ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ ജാമിഅഃ സമ്മേളനത്തില്‍ മക്ക ഇസ്‌ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ മികച്ച മുദര്‍രിസിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. തിരൂര്‍ ചെമ്പ്രയില്‍ ഇദ്ദേഹത്തിന്റെ ദര്‍സില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.
മികച്ച മുദര്‍രിസിനുള്ള അവാര്‍ഡിന് പി.പി മുഹമ്മദ് ഫൈസി, എ. മരക്കാര്‍ ഫൈസി, മാമ്പുഴ സൈതാലി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കോറാട് സൈതാലിക്കുട്ടി ഫൈസി, കെ.പി.എം അലി ഫൈസി, അരിപ്ര അബ്ദുര്‍റഹ്മാന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി എന്നിവരായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞടുക്കപ്പെട്ടിരുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡ് 26നു ശിഹാബ് തങ്ങള്‍ ഉറൂസിനോടനുബന്ധിച്ചു സമ്മാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  2 months ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  2 months ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  2 months ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  2 months ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  2 months ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  2 months ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  2 months ago
No Image

ബിജെപിയില്‍ നിന്ന് പണം വാങ്ങി ശിവന്‍കുട്ടിയെ തോല്‍പ്പിച്ചു; സിപിഎം നേമം ഏരിയ കമ്മിറ്റിയില്‍ ഗുരുതര ആരോപണം 

Kerala
  •  2 months ago