HOME
DETAILS

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

  
അബ്ദുസ്സലാം കൂടരഞ്ഞി
May 24, 2026 | 2:06 AM

holy hajj rituals to begin tomorrow

മക്ക: സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി വിശുദ്ധ മക്കയിലെത്തിയ വിശ്വാസി ലക്ഷങ്ങൾ ഇന്നു മുതൽ മിനായിലേക്ക് നീങ്ങിത്തുടങ്ങും. തൽബിയത് മന്ത്രങ്ങൾ മാത്രം അലയടിക്കുന്ന മക്കയിൽനിന്ന് തമ്പുകളുടെ നഗരിയായ മിനായിലേക്ക് വൈകീട്ടോടെയാണ് ഹാജിമാർ നീങ്ങുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷോപലക്ഷം തീർഥാടകർ പുണ്യനഗരിയായ മിനായിൽ നാളെ സംഗമിക്കുന്നതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. ഹാജിമാർക്കായുള്ള മുഴുവൻ സംവിധാനങ്ങളും മിനായിൽ സജ്ജമായി. 

യൗമുത്തർവിയതിന്റെ ദിനമായ നാളെ പകലും രാത്രിയും മിനായിൽ തങ്ങുന്ന ഹാജിമാർ ദുൽഹജ്ജ് ഒമ്പതിന് നടക്കുന്ന ഹജ്ജിന്റെ പ്രധാന കർമമായ അറഫാസംഗമത്തിന് സജ്ജമാകും. ചൊവ്വാഴ്ചയാണ് അറഫ സംഗമം. ളുഹ്ർ നിസ്‌കാരത്തോടെയാണ് അറഫ സംഗമം ആരംഭിക്കുക. തിരക്ക് കണക്കിലെടുത്തും കൂടുതൽ സൗകര്യത്തിനും ഹാജിമാർ ഇന്ന് ഉച്ചയോടെ മിനായിലേക്ക് യാത്രതിരിക്കും. ഇതുൾപ്പെടെ എല്ലാ നിർദേശങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ അധികൃതർ ഇന്ത്യൻ ഹാജിമാർക്ക് നൽകിക്കഴിഞ്ഞു.   നാളെ ഉച്ചയോടെ തന്നെ മിനായിൽ എത്തിച്ചേരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. മക്കയിൽനിന്ന് മിനായിലേക്ക് വാഹനങ്ങളിലായിരിക്കും തീർഥാടകർ എത്തുക. മിനായിൽ സൂഖുൽ അറബ്, ജൗഹറ റോഡുകൾക്ക് ഇരുവശത്തുമാണ് ഇന്ത്യൻ ഹാജിമാർ തമ്പടിക്കുക. ഇതിനു പുറമെ കിങ് ഫഹദ് പാലത്തിനു സമീപവും തമ്പുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  6 days ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  6 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  6 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  6 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  6 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  6 days ago
No Image

ആനക്കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറാനൊരുങ്ങി മോഹന്‍ലാല്‍; നടപടി ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിന് കീഴില്‍ 

Kerala
  •  6 days ago
No Image

പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം;  വ്യാജ പരാതിക്ക് പിന്നില്‍ 'ബ്രേക്ക് അപ് വൈരാഗ്യം' എന്ന് സംശയിക്കുന്നതായി പൊലിസ് 

Kerala
  •  6 days ago
No Image

നിരാഹാര സമരം; സോനം വാങ്ചുകിന്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞു

National
  •  6 days ago
No Image

മഹാരാജാസ് കൊളജ് ഹോസ്റ്റലില്‍ നിന്ന് കട്ടില്‍ കടത്താന്‍ ശ്രമം; ഓണ്‍ലൈന്‍ വാഹനം വിളിച്ച് വന്ന മുന്‍ വിദ്യാര്‍ത്ഥി പിടിയില്‍

Kerala
  •  6 days ago