HOME
DETAILS

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

  
May 23, 2026 | 5:56 PM

Morphed image of CM circulated KSRTC driver suspended

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽകുമാറിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

തന്റെ വ്യക്തിപരമായ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് സുനിൽകുമാർ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രവും കുറിപ്പും പങ്കുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം സി.എം.ഡി സ്ക്വാഡ് ഇൻസ്പെക്ടർ ഷോബി. പി. വിജയൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. 1960-ലെ കേരള സിവിൽ സർവ്വീസ് ചട്ടങ്ങളിലെ പത്താം ചട്ടപ്രകാരം ആണ് സസ്പെൻഷൻ അറിയിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യക്തികളെ അവഹേളിക്കുന്നത് നിലവിലെ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയും അച്ചടക്കലംഘനവുമാണെന്ന് അധികൃതർ വിലയിരുത്തി.

1960-ലെ കേരള സിവിൽ സർവ്വീസ് ചട്ടങ്ങളിലെ പത്താം ചട്ടപ്രകാരമാണ് സുനിൽകുമാറിനെതിരെ അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്. സസ്പെൻഷൻ ഉത്തരവ് കൈപ്പറ്റിയതിനെ തുടർന്ന് തന്റെ ഡ്യൂട്ടി പാസ്സും ഐഡി കാർഡും ഉടനടി ഓഫീസിൽ തിരികെ ഏൽപ്പിക്കാൻ അധികൃതർ സുനിൽകുമാറിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

A KSRTC driver from the Nedumkandam unit, identified as S. Sunil Kumar, has been suspended for circulating a morphed image of Chief Minister vd satheeshan on Facebook.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  2 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  2 days ago
No Image

കോറോ ഹെല്‍ത്തില്‍ പ്രതിസന്ധി കടുക്കുന്നു; ജീവനക്കാര്‍ക്ക് ഓഫീസില്‍ വിലക്ക്, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മുമ്പ് പുതിയ നീക്കം

Kerala
  •  2 days ago
No Image

കനത്ത മഴ, ഉരുള്‍പൊട്ടല്‍; മുംബൈ- പൂനെ എക്‌സ്പ്രസ് വേ അടച്ചു, ട്രയിനുകള്‍ റദ്ദാക്കി

National
  •  2 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡര്‍ കെ. കരുണാകരന്റെ പേര് നല്‍കണം: ആവശ്യം വീണ്ടും സജീവമാകുന്നു

Kerala
  •  2 days ago
No Image

'മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം'; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ പ്രതിവര്‍ഷം ചിലവഴിക്കുന്നത് 26,100 കോടിയോളമെന്ന് സന്നദ്ധ സംഘടന

Kerala
  •  2 days ago
No Image

ഷാര്‍ജ- ദുബൈ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക്; അപകടങ്ങളും റോഡ് ഡൈവര്‍ഷനുകളും യാത്ര ദുഷ്‌കരമാക്കി

uae
  •  2 days ago
No Image

രണ്ട് ഭാര്യമാരെയും കുഞ്ഞിനെയും വധിച്ച കേസ്: 37 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് മോചനം

National
  •  2 days ago
No Image

കോടികളുടെ ഉപകരണങ്ങൾ നശിക്കുന്നു; ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളിൽ അന്വേഷണം

Kerala
  •  2 days ago