HOME
DETAILS

ഗ്രാമീണ വികസനത്തിനുള്ള ഫണ്ട് ശരിയായി വിനിയോഗിക്കണം: പ്രധാനമന്ത്രി

  
backup
April 24, 2018 | 6:39 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ab


രാംനഗര്‍: ഗ്രാമീണ വികസനത്തിനുള്ള ഫണ്ട് ശരിയായി ഉപയോഗപ്പെടുത്താന്‍ എല്ലാ ജനപ്രതിനിധികളും ശ്രദ്ധാലുക്കളായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി മധ്യപ്രദേശിലെ മാണ്ഡ്‌ലക്കടുത്ത രാംനഗറില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ ഗ്രാമങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വികസനത്തിനായി കൂടുതല്‍ ഫണ്ട് വിനിയോഗിക്കാനും എന്നാല്‍ ഇത് സുതാര്യമായ രീതിയില്‍ വിനിയോഗിക്കണമെന്നത് ഉറപ്പുവരുത്താനും ജനപ്രതിനിധികള്‍ തയാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി നിര്‍വഹണത്തിനായി പഞ്ചായത്ത് വകയിരുത്തുന്ന ഫണ്ട് സുതാര്യമാക്കി വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ളവക്ക് വിനിയോഗിക്കണം.
വകയിരുത്തുന്ന ഫണ്ട് പൂര്‍ണമായും വിനിയോഗിക്കുന്നുണ്ടോയെന്ന് ഓരോ പഞ്ചായത്ത് അംഗങ്ങളും ഉറപ്പുവരുത്തണം. ഗ്രാമത്തിന്റെ വികസനമെന്നതായിരിക്കണം ഓരോരുത്തരുടേയും ലക്ഷ്യം. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി വികസനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  2 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  2 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  2 days ago
No Image

45 ഡിഗ്രി ചൂടിലും ആവി പറക്കുന്ന 'കറക്ക്'; വേനലിലും യുഎഇക്കാർക്ക് ചായയോടുള്ള പ്രിയത്തിന് പിന്നിലെന്ത്? ശാസ്ത്രവും വിദഗ്ദ്ധരും പറയുന്നത്

uae
  •  2 days ago
No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago