HOME
DETAILS

അസാറാം ബാപ്പു കേസ് അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചത് 2000 ഭീഷണിക്കത്തുകള്‍

  
backup
April 25 2018 | 18:04 PM

%e0%b4%85%e0%b4%b8%e0%b4%be%e0%b4%b1%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87

 

ജോധ്പൂര്‍: 16കാരിയെ രാജസ്ഥാനിലെ തന്റെ ആശ്രമത്തില്‍ വച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിനെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥന്‍ അജയ്പാല്‍ ലാംബക്ക് അന്വേഷണത്തിനിടയില്‍ ലഭിച്ചത് 2000ത്തോളം ഭീഷണിക്കത്തുകള്‍.
ഇതിന് പുറമെ നൂറുകണക്കിന് ഭീഷണി ഫോണ്‍ സന്ദേശങ്ങളും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
2013 ഓഗസ്റ്റ് 20ന് തുടങ്ങിയ കേസിന്റെ അന്വേഷണം തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷികളില്‍ ചിലര്‍ മരിച്ചതും പലയിടങ്ങളില്‍ നിന്നുള്ള ഭീഷണിയും അന്വേഷണം പലഘട്ടങ്ങളിലും പ്രതിസന്ധിയിലാക്കിയിരുന്നു.
അന്വേഷണവുമായി മുന്നോട്ടുപോയാല്‍ കുടുംബത്തെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണി വരെ നേരിടേണ്ടി വന്നിരുന്നുവെന്ന് അസാറാം ബാപ്പുവിനെതിരായ കോടതി വിധി വന്ന ഉടനെ ജോധ്പൂരിലെ ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പൊലിസ് സൂപ്രണ്ടായ ലാംബ പറഞ്ഞു.
തന്റെ മകളെ സ്‌കൂളില്‍ അയക്കാതെ തടയുകയും ഭാര്യയെ പുറത്തേക്ക് വിടാതെ വീട്ടില്‍ തന്നെ നിര്‍ത്തിയുമാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം കണ്ടതെന്നും അജയ്പാല്‍ ലാംബ പറഞ്ഞു.


അസാറാം ബാപ്പുവും മകനും  നിയമത്തിന് മുന്‍പില്‍ മുട്ടുമടക്കി

 

ജോധ്പൂര്‍: പീഡനക്കേസില്‍ അകത്തായ അസാറാം ബാപ്പുവിന്റെ സ്വാധീനവും പണക്കൊഴുപ്പും കൊണ്ട് നിയമത്തെ വിലക്കെടുക്കാനായില്ലെന്നതാണ് ഇന്നലത്തെ കോടതി വിധിയിലൂടെ വ്യക്തമായത്.
കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയതോടെ അദ്ദേഹത്തിനെതിരേ മൊഴികൊടുക്കുമെന്ന് വ്യക്തമാക്കിയ മൂന്ന് സാക്ഷികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ പലപ്പോഴായി ആക്രമിക്കപ്പെട്ടു. മറ്റുചിലരാകട്ടെ കടുത്ത ഭീഷണിക്ക് ഇരയാകുകയും ചെയ്തു.
അസാറാം ബാപ്പു, മകന്‍ നാരായണ്‍ സായി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനിരുന്ന മൂന്ന് സാക്ഷികളാണ് കൊല്ലപ്പെട്ടത്. ഇതിനിടയില്‍ നിയമ സംവിധാനത്തെപോലും പ്രതികള്‍ വെല്ലുവിളിച്ചിരുന്നു.
2013 സെപ്റ്റംബറില്‍ വിചാരണ നടന്ന ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജ് മനോജ് കുമാര്‍ വ്യാസിനു നേരെയും വധഭീഷണിയുണ്ടായെന്നതാണ് ശ്രദ്ധേയമായ വസ്തുത.
അസാറാമിന്റെ അനുയായികളാണ് കോടതിയിലെത്തി ഭീഷണി മുഴക്കിയത്. കേസില്‍ നിന്ന് അസാറാമിനേയും മകനേയും കുറ്റവിമുക്തരാക്കാന്‍ കോടതിയിലെത്തിയ അനുയായികള്‍ കോടികളാണ് വാഗ്ദാനം ചെയ്തിരുന്നത്.
2013 ഡിസംബറില്‍ പീഡനമാരോപിച്ച യുവതിയുടെ ഭര്‍ത്താവിന് കുത്തേറ്റ സംഭവവും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. നാരായണ്‍ സായിക്കെതിരേയാണ് യുവതി പരാതി നല്‍കിയിരുന്നത്.
2014 മാര്‍ച്ചില്‍ അസാറാമിനും മകനുമെതിരേ പരാതി ഉന്നയിച്ച വസ്ത്രവ്യാപാരിയും ആശ്രമത്തിലെ മുന്‍ അന്തേവാസിയുമായ ഭാവ്ചന്ദാനിയേയും അസാറാമിന്റെ അനുയായികള്‍ കൊലപ്പെടുത്തി. ആശ്രമത്തിലെ പാചകക്കാരനായ അഖില്‍ ഗുപ്ത 2015 ജനുവരിയില്‍ യു.പിയിലെ മുസാഫര്‍ നഗറില്‍ വച്ച് കൊല്ലപ്പെട്ടു. സൂറത്തില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ മുഖ്യ സാക്ഷിയായിരുന്നു ഇയാള്‍.
അസാറാമിനെ ചികിത്സിച്ചിരുന്ന മുന്‍ ആയുര്‍വേദ ഡോക്ടര്‍ രാഹുല്‍ കെ. സച്ചന്‍ പീഡനക്കേസിലെ മുഖ്യസാക്ഷിയായിരുന്നു. ഇയാളെയും ദുരൂഹ സാഹചര്യത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് 2013 മുതല്‍ ഉണ്ടായിരുന്നത്. കേസുകള്‍ ഇല്ലാതാക്കാന്‍ ശക്തമായ ഇടപെടലാണ് അസാറാം ബാപ്പുവും മകന്‍ നാരായണ്‍ റായിയും നടത്തിയിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago