HOME
DETAILS
MAL
ഇ-പോസ് മെഷീന്‍ റേഷന്‍ വിതരണം അട്ടിമറിക്കുന്നുവെന്ന് ആരോപണം
backup
April 26 2018 | 06:04 AM
വടക്കാഞ്ചേരി: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇ-പോസ് മെഷീനുകള്‍ ഭൂരിഭാഗം റേഷന്‍ കടകളിലും നോക്കു കുത്തികളാകുന്നതായി ആരോപണം.
ജനങ്ങള്‍ക്കു റേഷന്‍ ലഭിക്കാത്ത അവസ്ഥ ഉടലെടുക്കുന്നതോടെ പ്രതിഷേധവും കനക്കുകയാണ്. ഇ-പോസ് മെഷീനില്‍ സ്ഥാപിച്ചിട്ടുള്ള സോഫ്റ്റ് വെയറിന്റെ തകരാര്‍ മൂലമാണു പ്രതിസന്ധി ഉടലെടുക്കുന്നത്.
ചില സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതു മൂലം ജനങ്ങളുടെ ശകാരം മുഴുവന്‍ റേഷന്‍ കടയുടമകള്‍ ഏറ്റുവാങ്ങേണ്ടി വരുകയാണ്. അതിനിടെ ഇ-പോസ് മെഷീന്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഉണ്ടാകുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."