നവാസ് ശരീഫിനു പിന്നാലെ പാക് വിദേശകാര്യ മന്ത്രിയേയും അയോഗ്യനാക്കി
ഇസ്ലാമാബാദ്: പാകിസ്താന് വിദേശകാര്യ മന്ത്രി ഖവാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ഈ നടപടി ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗിന് (പി.എം.എല്‍-എന്‍) വന്‍ തിരിച്ചടിയായി. പ്രധാനമന്ത്രി നവാസ് ശരീഫ് നേരത്തെ അയോഗ്യനായി പുറത്തായിരുന്നു.
എന്നാല്‍ വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ പോകാനൊരുങ്ങുകയാണ് ഖവാജ. മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്ക്കുമോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
പുറത്താക്കപ്പെട്ട നവാസ് ശരീഫിന്റെ അടുത്തയാളാണ് ഖവാജ. ജൂലൈയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയെ ജുഡീഷ്യറി ലക്ഷ്യമിടുകയാണെന്ന് പി.എം.എല്‍- എന്‍ വക്താക്കള്‍ പറഞ്ഞു.
ഖവാജയ്ക്കെതിരെ മത്സരിച്ച ഉസ്മാന് ദാര്‍ നല്കിയ ഹരജിയിലാണ് വിധി. യു.എ.ഇയില്‍ സ്ഥിരം ജോലിക്കുള്ള പെര്‍മിറ്റ് ഉടമയാണ് ഖവാജയെന്നും ഇത് മറച്ചുവച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമെന്നാണ് ഉസ്മാന്റെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."