HOME
DETAILS

സ്ത്രീകള്‍ക്കെതിരായ അതിക്രമം: ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് വേണം

  
backup
April 26, 2018 | 5:57 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a4-5


തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജയണല്‍ ഓഫിസര്‍ക്കും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മിഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദേശം നല്‍കിയത്.
സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സെന്‍സര്‍ ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  6 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴമണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  6 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  6 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  6 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  6 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  6 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  6 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  6 days ago