ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് വിമാനം യാത്രയ്‌ക്കൊരുങ്ങുന്നു
സിംഗപ്പൂര്‍: ലോകത്തെ ഏറ്റവും ദീര്‍ഘദൂര നോണ്‍-സ്റ്റോപ്പ് വിമാനം ലോഞ്ച് ചെയ്തു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതാണു പുതിയ വിമാനം. ഒരൊറ്റ യാത്രയില്‍ 20 മണിക്കൂറാണു വിമാനം ആകാശത്തു പറക്കുക.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ350-900 യു.എല്‍.ആര്‍ വിമാനം ഈ വര്‍ഷം അവസാനത്തിലാണ് ഔദ്യോഗികമായി യാത്ര ആരംഭിക്കുക.
സിംഗപ്പൂരില്‍നിന്ന് ന്യൂയോര്‍ക്കിലേക്കായിരിക്കും യാത്ര. 15,288 കി.മീറ്ററാണ് ഇതിനിടയിലുള്ള യാത്രാദൂരം. 17,960 കി.മീറ്റര്‍ ദൂരം ഒറ്റയാത്രയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണു വിമാനം. യാത്രക്കാരുടെ മാനസികനില പരിഗണിച്ച് വിമാനത്തിന്റെ അകത്തെ നിര്‍മാണത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് കമ്പനി.
ട്യൂബ് രൂപത്തിനു പകരം വീടിന്റെ അനുഭവം ലഭിക്കുന്ന തരത്തിലാണ് അകം സജ്ജമാക്കിയിരിക്കുന്നത്. 2013ല്‍ 100 ബിസിനസ് ക്ലാസ് സീറ്റുകളും നാല് എന്‍ജിനുകളുമായി വിമാനം യാത്ര തുടങ്ങിയിരുന്നെങ്കിലും വിജയകരമാകാത്തതിനെ തുടര്‍ന്ന് ഇടക്കാലത്ത് യാത്ര റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."