HOME
DETAILS
MAL
പി.എസ്.സി അംഗത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്കി
backup
April 26 2018 | 19:04 PM
തിരുവനന്തപുരം: പി.എസ്.സി അംഗം ആര്. പാര്‍വതീദേവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി നല്കി. കെ.പി.സി.സി സെക്രട്ടറിയും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗവുമായ ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്.
പി.എസ്.സി അംഗമെന്ന നിലയില്‍ മുന്‍കാല രാഷ്ട്രീയ ബന്ധമൊക്കെ ഉപേക്ഷിച്ച് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട വ്യക്തി സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെ അവര്‍ക്കെതിരേ നടപടി അനിവാര്യമാണ്. ഭരണഘടനയുടെ 317 (1) വകുപ്പ് പ്രകാരമുള്ള അച്ചടക്ക ലംഘനത്തില്‍ ഇത് ഉള്‍പ്പെടുമെന്നാണ് വാദം. ഇതനുസരിച്ച് ഈ പരാതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും തീരുമാനം വരെ ഭരണഘടനയുടെ 377 (2) വകുപ്പ് പ്രകാരം ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."