നെടുമങ്ങാട് റവന്യൂ ഡിവിഷന്‍; 30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകള്‍ പുതിയ ഡിവിഷനില്‍ മലയോര മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷന്‍ യാഥാര്‍ഥ്യമാകുന്നു. ഏപ്രില്‍ 30ന് നെടുമങ്ങാട് ആര്‍.ഡി.ഒ ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.
ജില്ലയിലെ ആറു താലൂക്കുകളും തിരുവനന്തപുരം റവന്യൂ ഡിവിഷന്‍ ഓഫിസിനു കീഴിലായിരുന്നു. തിരുവനന്തപുരം ആര്‍.ഡി.ഒക്കു കീഴിലുള്ള നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളെ ഉള്‍പ്പെടുത്തിയാണ് പുതുതായി നെടുമങ്ങാട് റവന്യൂ ഡിവിഷന്‍ രൂപീകരിച്ചത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ക്ക് തിരുവനന്തപുരത്ത് എത്തേണ്ട ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നെടുമങ്ങാട് ആര്‍.ഡി.ഒ ഓഫിസിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 30ന് വൈകിട്ട് നാലിന് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ടൂറിസംസഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
എം.പി.മാരായ ഡോ. എ. സമ്പത്ത്, ഡോ. ശശി തരൂര്‍, എം.എല്‍.എമാരായ സി. ദിവാകരന്‍, ഡി.കെ മുരളി, കെ.എസ് ശബരീനാഥ്, ഐ.ബി സതീഷ്, കെ. ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, എം. വിന്‍സെന്റ്, നഗരസഭാധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നഗരസഭാംഗങ്ങളായ ടി. അര്‍ജുനന്‍, പി. രാജീവ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മുന്‍ എം.എല്‍.എ മാങ്കോട് രാധാകൃഷ്ണന്‍, ആര്‍.ഡി.ഒ ആര്‍.എസ് ബൈജു, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."