അനാഥ ജീവിതത്തിന് വിടനല്‍കി പ്രേംലാല്‍ ചത്തീസ്ഗഡിലേക്ക്
കൊല്ലം: മാനസിക വെല്ലുവിളികള്‍ നേരിട്ട് കൊട്ടിയം പൊലിസ് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ച പ്രേംലാല്‍ സ്വദേശമായ ചത്തീസ്ഗഡിലേക്ക്. 2014 നവംബര്‍ 15നാണ് ഇയാള്‍ എസ്.എസ് സമിതിയിലെത്തിയത്. ജില്ലാ ആശുപത്രി മാനസിക ആരോഗ്യ വിഭാഗത്തിലെ ചികിത്സയിലൂടെയും എസ്.എസ് സമിതി അഭയകേന്ദ്രത്തിലെ സ്‌നേഹ പരിചരണങ്ങളുടെയും തുടര്‍ന്ന് പ്രേംലാല്‍ മാനസികാരോഗ്യം വീണ്ടെടുത്തു.
വീടിനെയും നാടിനെയും ബന്ധുകളെയും പറ്റി എസ്.എസ് സമിതി പ്രവര്‍ത്തകര്‍ ചോദിച്ചു മനസിലാക്കുകയും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് എസ്.എസ് സമിതി പ്രവര്‍ത്തകനായ മാത്യൂ വാഴകുളം ചത്തീസ്ഗഡ് സംസ്ഥാനത്ത് ജംങ്കീര്‍ചമ്പ ജില്ലയിലെ ദേവര്‍മാള്‍ ഗ്രാമത്തിലെ പ്രേംലാലിന്റെ വീട്ടില്‍ എത്തി വിവരം അറിയിച്ചു.
ഫോണില്‍ വിഡിയോകോളിലൂടെ മാതാപിതാക്കളും പ്രംലാലും തമ്മില്‍ സംസാരിക്കുകയും തുടര്‍ന്ന് പ്രേംലാലിന്റെ പിതാവ് ഭൂത്‌റാം മാതാവ് ഭൂല്‍വാസത്ത് തുടങ്ങിയവര്‍ കൂട്ടി കൊണ്ടുപോകുവാന്‍ എസ്.എസ് സമിതി അഭയകേന്ദ്രത്തില്‍ എത്തുകയും ചെയ്തു.
കുടുബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസിക ആരോഗ്യകുറവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഒന്‍പത് വര്‍ഷം മുന്‍പ്് വീടും നാടും ഉപേക്ഷിച്ചു പോകുകയായിരുന്നു.
പ്രേംലാലിന്റെ ഭാര്യ മരിച്ചു. കര്‍ഷക കുടുബത്തിലെ അംഗമായ പ്രേംലാലിന് പ്യാരിലാല്‍, തുലാധര്‍ എന്നീ രണ്ട് സഹോദരന്‍മാരും പ്രേംഭായി, ജാനകി എന്നീ രണ്ട് സഹോദരിമാരുമുണ്ട്. പ്രേംലാലിനെ എസ്.എസ് സമിതി അഭയകേന്ദ്രം മാനേജിങ് ട്രസ്റ്റി ഫ്രാന്‍സിസ് സേവ്യറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്ര അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."