HOME
DETAILS

നെറ്റ്‌വര്‍ക്കും യന്ത്രവും പണിമുടക്കില്‍,ജില്ലയില്‍ റേഷന്‍ സംവിധാനം താറുമാറായി

  
backup
April 27 2018 | 04:04 AM

%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

 

തൊടുപുഴ: നെറ്റ് വര്‍ക്ക് നിലനില്‍ക്കാത്തതും ഇ - പോസ് യന്ത്രം പണിമുടക്കുന്നതും മൂലം ജില്ലയില്‍ റേഷന്‍ സംവിധാനം താറുമാറായി.
സെര്‍വര്‍ തകരാറിലായതോടെ കഴിഞ്ഞദിവസം റേഷന്‍ വാങ്ങാനെത്തിയവര്‍ നിരാശയോടെ മടങ്ങി. ഇ-പോസ് യന്ത്രം വഴി റേഷന്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് റേഷന്‍ വിതരണം താളം തെറ്റിയത്. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജില്ലയില്‍ മണിക്കൂറുകളോളം വിതരണം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്നു പലരും റേഷന്‍ വാങ്ങാനാകാതെ മടങ്ങി. പല റേഷന്‍കടകളിലും ഇപ്പോഴും ആവശ്യത്തിന് റേഷന്‍ എത്തിയിട്ടില്ല.
ജില്ലയിലെ എല്ലാ കടകളിലും റേഷന്‍ എത്താന്‍ ഇനിയും ഒരാഴ്ച കൂടിവേണ്ടിവരുമെന്നാണു സൂചന. പല കടകളിലും ആവശ്യത്തിനു സ്‌റ്റോക്കില്ലാത്തതും വിതരണത്തെ ബാധിക്കുന്നുണ്ട്. ഇതിനിടെ ഇപോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇ-പോസ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ബിഎസ്എന്‍എല്‍, വോഡഫോണ്‍ സിം കാര്‍ഡുകളാണ് യന്ത്രത്തില്‍ ഉപയോഗിക്കുന്നത.് നെറ്റ്‌വര്‍ക്കനുസരിച്ച് രണ്ടു സിമ്മുകളും മാറിമാറി പ്രവര്‍ത്തിക്കും. എന്നാല്‍ 3ജി സംവിധാനമുണ്ടെങ്കില്‍ മാത്രമേ ഇ-പോസ് യന്ത്രം സുഗമമായി പ്രവര്‍ത്തിക്കുകയുള്ളു.
പലയിടങ്ങളിലും റേഞ്ചിന്റെ പ്രശ്‌നമുള്ളത് വിതരണം താമസിക്കുന്നതിനു കാരണമാകും. യന്ത്രത്തില്‍ കാര്‍ഡ് നമ്പറും വിരലടയാളവും രേഖപ്പെടുത്തിയ ശേഷമാണ് റേഷന്‍ വിതരണം ചെയ്യാന്‍ യന്ത്രം അനുമതി നല്‍കുന്നത്. യന്ത്രത്തില്‍ രേഖപ്പെടുത്താതെ റേഷന്‍ വിതരണം നല്‍കാന്‍ സാധിക്കുകയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago