HOME
DETAILS

വരുന്നൂ.... കുട്ടികള്‍ക്കായി അവധിക്കാല ജാഗ്രതോത്സവം

  
backup
April 27, 2018 | 4:50 AM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


തൊടുപുഴ: ശുചിത്വം, മാലിന്യനിര്‍മ്മാര്‍ജനം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് അറിവ് പകരുന്നതോടൊപ്പം പരിശീലനവും നല്‍കുന്ന ഹരിതകേരളം ജാഗ്രതോത്സവം-18 ന് മെയ് ആദ്യവാരം തുടക്കമാകും.
ഇതിന് മുന്നോടിയായി ജില്ലയിലെ എട്ട് ബ്ലോക്കുപഞ്ചായത്തുകളിലും ബ്ലോക്ക്തല പരീശീലന പരിപാടികള്‍ നടന്നുവരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിശീലകര്‍ക്കുളള പരിശീലനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാകരന്‍ നീലാംബരന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരള മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്കു പഞ്ചായത്തിനു കീഴില്‍ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള കുടുംബശ്രീ, സാക്ഷരതാ പ്രേരക്, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചിത്വമിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഓരോ പഞ്ചായത്ത്തലത്തിലും പരിശീലനം നടക്കും.
ഇതിനുശേഷം ഓരോ വാര്‍ഡ്തലത്തിലും കുടുംബശ്രീ ബാലസഭകള്‍ ഉള്‍പ്പെടെയുളള അന്‍പതോളം കുട്ടികളെ പങ്കെടുപ്പിച്ചാണ് അവധിക്കാല ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. നാടന്‍ ഭക്ഷണം, നാടന്‍കളികള്‍, പഠനപ്രോജക്ടുകള്‍ ,ക്ലാസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുളള വാര്‍ഡ്തല ദ്വിദിനക്യാമ്പില്‍ അഞ്ചുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. എലിവാഴും കാലം, കൊതുകുകളുടെ ലോകം, ജലജന്യരോഗം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ക്ലാസുകള്‍. മെയ് ആദ്യവാരത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അവധിക്കാല ജാഗ്രതോത്സവ ദ്വിദിന ക്യാമ്പ് നടക്കുമെന്ന് ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി.എസ് മധു അറിയിച്ചു.പ്രതിദിനം, പ്രതിരോധം, ജാഗ്രതോത്സവം എന്നതാണ് ഹരിതകേരള മിഷന്‍ ആരോഗ്യ, ശുചിത്വ പ്രവര്‍ത്തന മേഖലയുമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ഇതിന്റെ ആദ്യപടിയായി ഏപ്രില്‍ ആദ്യവാരം സംസ്ഥാനതലത്തില്‍ പരിശീലകര്‍ക്കുളള പരിശീലനം നടന്നിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും പരീശീലനം ലഭിച്ചവരാണ് ഏപ്രില്‍ 12,13 തീയതികളില്‍ ജില്ലാതലങ്ങളിലുളളവര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലാതലത്തിലുളളവര്‍ ബ്ലോക്ക് തലത്തിലും, ബ്ലോക്ക്തല പരിശീലകര്‍ ഗ്രാമപഞ്ചായത്ത്തലത്തിലും പരീശീലനം നല്‍കുന്നു.
ഇത്തരത്തില്‍ ഗ്രാമപഞ്ചായത്ത് തലം വരെയുളള പരീശീലനത്തിന്റെ മേല്‍നോട്ടം കിലയ്ക്കാണ്. വാര്‍ഡ്തല സാനിറ്റേഷന്‍ സമിതിയ്ക്കാണ് അവധിക്കാല ജാഗ്രതോത്സവത്തിന്റെ ചുമതല. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശസ്വയംഭരണവകുപ്പ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് ഹരിതകേരളമിഷന്‍ പദ്ധതി നടപ്പാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago