അനധികൃത നിയമനം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആശുപത്രി മാര്‍ച്ച് നടത്തി
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ അനധികൃത നിയമനങ്ങള്‍ നിര്‍ത്തി വെക്കണമെന്നു ആവശ്യപ്പെട്ടും അഞ്ഞൂറോളം വരുന്ന ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാന്‍ തട്ടിപ്പു ഇന്റര്‍വ്യൂ നടത്തുന്നതില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൂപ്രണ്ടിനോടു രേഖാമൂലം ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. അജിത്കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന് അധ്യക്ഷനായി. ആലത്തൂര്‍ പാര്‍ലിമെന്റ് സെക്രട്ടറിമാരായ വൈശാഖ് നാരായണസ്വാമി, അഭിലാഷ് പ്രഭാകര്‍, ജോമോന് കൊള്ളന്നൂര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യന്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കുട്ടന് മച്ചാട്, നാസര്‍ മങ്കര, വി.എം സൗമ്യ, ടി.എ സജിത്, അജീഷ് ഫിലിപ്പ്, ജിജോ തലക്കോടന്‍, വി.എം മനീഷ് സംസാരിച്ചു. അഡ്വ. ബിജോയ്, സി. ദേവസ്സി, അഡ്വ. സി. വിജയന്, ജയന് മംഗലം, നഗരസഭാ കൗണ്‍സിലര്‍മാരായ സൈറാബാനു, ബുഷ്റ റഷീദ്, വി.എസ് സതീദേവി, കോണ്‍ഗ്രസ് നേതാക്കളായ ബിജു കൃഷ്ണന്, പ്രവീണ്‍ കാഞ്ഞിങ്ങത്ത്, സ്റ്റാലിന് പൂമല, കെ.എ അനീഷ്, പി.വി നാരായണസ്വാമി, സി.കെ രാമചന്ദ്രന്, തോമസ് പുത്തൂര്‍, പി.ടി സാമുവേല്‍, ശശി മംഗലം, റോയ് ചിറ്റിലപ്പിള്ളി മാര്‍ച്ചിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."