സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് പ്രിന്റിങ് മേഖല പ്രതിസന്ധിയില്‍
പാലക്കാട്: സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഏറെ പ്രതിസന്ധിയിലാക്കുന്നത് പ്രിന്റിങ് മേഖലയെ. സോഷ്യല്‍മീഡിയകളായ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ച ്മിനിറ്റുകള്‍ക്കുളളില്‍ വിവരം കൈമാറാമെന്നത് അച്ചടി മേഖലയിലെ പല ജോലികളും ഇല്ലാതാക്കി. ഇന്റര്‍നെറ്റില്‍ ദിവസേന ഒരു ജി.ബി ഉപയോഗിക്കാവുന്ന സംവിധാനം കൂടുതല്‍ വ്യക്തികളെ സോഷ്യല്‍ മീഡിയകളിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുï്. ഇതോടെ വിവിധ സംഘടനകളുടെ അംഗങ്ങളെല്ലാം സോഷ്യല്‍ മിഡിയയിലും സാന്നിധ്യമറിയിച്ചു. ഇതോടെ ഈ സംഘടനകളെല്ലാം യോഗങ്ങള്‍ ഉള്‍പ്പടെയുള്ള സന്ദേശങ്ങളും അറിയിപ്പുകളും കൈമാറുന്നത് ഇന്ന് സോഷ്യല്‍ മീഡിയകളിലൂടെയാണ്. സംഘടനകളുടെ ഭാരവാഹികള്‍ക്കും കൂടുതല്‍ സൗകര്യം ഇത്തരത്തില്‍ വാട്‌സ് ആപ്പ് സന്ദേശം അയക്കുന്നതാണ്. ഗ്രൂപ്പിലേക്ക് ഒറ്റത്തവണ സന്ദേശം അയച്ചാല്‍ തന്നെ എല്ലാവരിലേക്കും എത്തിക്കാനാകും. മാത്രമല്ല ആരെല്ലാം സന്ദേശം കൈപ്പറ്റി എന്ന് അയച്ച വ്യക്തിക്ക് അറിയാനാകുമെന്നതും സൗകര്യമായി. അതുകൊï് തന്നെ യോഗങ്ങളുടെ നോട്ടീസുകള്‍ അടിക്കുന്നത് ഇപ്പോള്‍ വളരെ അപൂര്‍വമാണെന്നാണ് കേരള പ്രിന്റേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ പറയുന്നത്. എല്ലാം ഒരു സ്മാര്‍ട്ട് ഫോണില്‍ അടങ്ങുമ്പോള്‍ അച്ചടി മാധ്യമങ്ങളുടെ ആവശ്യം ഇല്ലാതാവുന്നു. ദ്രുതഗതിയില്‍ വളര്‍ന്നുകൊïിരിക്കുന്ന സാങ്കേതിക വിദ്യ പ്രിന്റിങ് തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതിലൂടെയുള്ളത്. 45 വര്‍ഷം പഴക്കമുളള സ്ഥാപനങ്ങള്‍ വരെ അടച്ചുപൂട്ടേï അവസ്ഥയിലാണ് മുന്നോട്ട്‌പോകുന്നത്.
കല്ല്യാണ ക്ഷണപത്രികയാണെങ്കിലും പ്രധാന്യപ്പെട്ട വ്യക്തികളെ മാത്രം കത്ത് കൊടുത്ത് ക്ഷണിക്കുകയും ബാക്കിയുളളവരെ സോഷ്യല്‍മീഡിയയിലൂടെ ക്ഷണിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. സാധാരണയായി ആയിരം കത്തുകള്‍ പ്രിന്റ് ചെയ്തിരുന്ന സ്ഥാനത്ത് അത് ഇരുന്നൂറ്റി അമ്പതിലേക്കും നൂറിലേക്കുമൊക്കെ ചുരുങ്ങി. ബാക്കിയുള്ളവരെ ക്ഷണിക്കാന്‍ സോഷ്യല്‍ മീഡിയയിലേക്കായി ഒരു ഡിസൈന്‍ ചെയ്തു വാങ്ങുകയാണ് ചെയ്യുന്നത്. ഇതോടെ അഞ്ഞൂറ് രൂപ വരെ വരുമാനമുïായിരുന്നിടത്ത് അത് നൂറും അമ്പതുമായി ചുരുങ്ങി. ചിലര്‍ ഇത്തരത്തില്‍ ഡിസൈന്‍ ചെയ്യാനും സ്മാര്‍ട്ട് ഫോണുകളിലെ ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നു. ഈ നില തുടരുകയാണെങ്കില്‍ എല്ലാവിഷയങ്ങളും വിരല്‍തുമ്പില്‍ അടങ്ങുമ്പോള്‍ അച്ചടി മേഖല ചരിത്ര പ്രദര്‍ശനങ്ങളില്‍ ഒന്നായി മാറാന്‍ സാധ്യതയï്.
തൊഴില്‍ കുറഞ്ഞതോടെ പല സ്ഥാപനങ്ങളും നിരക്ക് കുറച്ച് എടുക്കുന്ന പ്രവണതയും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുï്. ലാഭമൊന്നുമില്ലെങ്കിലും വാടകയും ശമ്പളവും ഒത്തുപോയാല്‍ മതിയെന്ന ഈ നിലപാട് പ്രിന്റിങ് വ്യവസായത്തെ തകര്‍ക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് അമ്പത് ശതമാനം വരെ വില വര്‍ധിച്ചിട്ടും പ്രിന്റിങ്ങ് വസ്തുക്കള്‍ക്ക് മുന്‍കാലങ്ങളേക്ക് നിരക്ക് കുറയുകയാണ് ഇതിലൂടെ ഉïായിട്ടുള്ളത്. അതുകൊï് തന്നെ ഇതൊരു ലാഭകരമല്ലാത്ത വ്യവസായമായി മാറുകയും ചെയ്തു.
പ്രന്റിങ് വ്യവസായം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വ്യവസായമേഖലയാണ്. 36 പ്രന്റിങ് പഠന സ്ഥാപനങ്ങള്‍ വഴി ഇന്ത്യയില്‍പ്രതിവര്‍ഷം 3500 പ്രിന്റിങ് എന്‍ജിനിയര്‍മാര്‍ ഈ വ്യവയായ മേഖലയിലേക്ക് പുതിയതായി എത്തുന്നത്. 17ാം നൂറ്റാïുമുതല്‍ പ്രന്റിങ് പ്രസ്സുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതില്‍ പാലക്കാടു മാത്രം ഇരുപത്തയ്യായിരത്തിലധികം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
ഭാവിയില്‍ ഇത്രയും തൊഴിലാളികളുടെ അവസ്ഥ എന്താവുമെന്നത് ചോദ്യചിഹ്നമാണ്. ഈ നിലയിലാണ് അച്ചടി മാധ്യമം പോകുന്നതെങ്കില്‍ അത് ചരിത്രത്തിലെ ഒരു വസ്തു മാത്രമായി മാറും. 20വര്‍ഷം മുന്‍പ് ജനങ്ങള്‍ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത് അച്ചടി മാധ്യമങ്ങളെയാണ് പത്രങ്ങള്‍ക്കുവേïിയും മാഗസിനുകള്‍ക്ക് വേïിയും അവര്‍ കാത്തിരിക്കുമായിരുന്നു. ഇന്ന് ഒന്നിനും സമയമില്ല വിവിരങ്ങള്‍ എന്തായാലും വേഗത്തില്‍ ലഭ്യമാവേïതാണ് കാത്തിരിക്കാനുളള ക്ഷമ അവര്‍ക്കില്ല. അച്ചടി വിവരങ്ങള്‍ വായിക്കാന്‍ ക്ഷമയില്ലാത്ത ഈ ലോകം ഒരു കൂട്ടം തൊഴിലാളികളെയാണ് ദുരിതത്തിലാഴ്ത്തുന്നത് .പവിത്ര എലപ്പുളളി
പാലക്കാട്: സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഏറെ പ്രതിസന്ധിയിലാക്കുന്നത് പ്രിന്റിങ് മേഖലയെ. സോഷ്യല്‍മീഡിയകളായ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ച ്മിനിറ്റുകള്‍ക്കുളളില്‍ വിവരം കൈമാറാമെന്നത് അച്ചടി മേഖലയിലെ പല ജോലികളും ഇല്ലാതാക്കി. ഇന്റര്‍നെറ്റില്‍ ദിവസേന ഒരു ജി.ബി ഉപയോഗിക്കാവുന്ന സംവിധാനം കൂടുതല്‍ വ്യക്തികളെ സോഷ്യല്‍ മീഡിയകളിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇതോടെ വിവിധ സംഘടനകളുടെ അംഗങ്ങളെല്ലാം സോഷ്യല്‍ മിഡിയയിലും സാന്നിധ്യമറിയിച്ചു. ഇതോടെ ഈ സംഘടനകളെല്ലാം യോഗങ്ങള്‍ ഉള്‍പ്പടെയുള്ള സന്ദേശങ്ങളും അറിയിപ്പുകളും കൈമാറുന്നത് ഇന്ന് സോഷ്യല്‍ മീഡിയകളിലൂടെയാണ്. സംഘടനകളുടെ ഭാരവാഹികള്‍ക്കും കൂടുതല്‍ സൗകര്യം ഇത്തരത്തില്‍ വാട്‌സ് ആപ്പ് സന്ദേശം അയക്കുന്നതാണ്. ഗ്രൂപ്പിലേക്ക് ഒറ്റത്തവണ സന്ദേശം അയച്ചാല്‍ തന്നെ എല്ലാവരിലേക്കും എത്തിക്കാനാകും. മാത്രമല്ല ആരെല്ലാം സന്ദേശം കൈപ്പറ്റി എന്ന് അയച്ച വ്യക്തിക്ക് അറിയാനാകുമെന്നതും സൗകര്യമായി. അതുകൊണ്ട് തന്നെ യോഗങ്ങളുടെ നോട്ടീസുകള്‍ അടിക്കുന്നത് ഇപ്പോള്‍ വളരെ അപൂര്‍വമാണെന്നാണ് കേരള പ്രിന്റേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ പറയുന്നത്. എല്ലാം ഒരു സ്മാര്‍ട്ട് ഫോണില്‍ അടങ്ങുമ്പോള്‍ അച്ചടി മാധ്യമങ്ങളുടെ ആവശ്യം ഇല്ലാതാവുന്നു. ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ പ്രിന്റിങ് തൊഴിലാളികളുടെ തൊഴില്‍ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇതിലൂടെയുള്ളത്. 45 വര്‍ഷം പഴക്കമുളള സ്ഥാപനങ്ങള്‍ വരെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് മുന്നോട്ട്‌പോകുന്നത്.
കല്ല്യാണ ക്ഷണപത്രികയാണെങ്കിലും പ്രധാന്യപ്പെട്ട വ്യക്തികളെ മാത്രം കത്ത് കൊടുത്ത് ക്ഷണിക്കുകയും ബാക്കിയുളളവരെ സോഷ്യല്‍മീഡിയയിലൂടെ ക്ഷണിക്കുകയുമാണിപ്പോള്‍ ചെയ്യുന്നത്. സാധാരണയായി ആയിരം കത്തുകള്‍ പ്രിന്റ് ചെയ്തിരുന്ന സ്ഥാനത്ത് അത് ഇരുന്നൂറ്റി അമ്പതിലേക്കും നൂറിലേക്കുമൊക്കെ ചുരുങ്ങി. ബാക്കിയുള്ളവരെ ക്ഷണിക്കാന്‍ സോഷ്യല്‍ മീഡിയയിലേക്കായി ഒരു ഡിസൈന്‍ ചെയ്തു വാങ്ങുകയാണ് ചെയ്യുന്നത്. ഇതോടെ അഞ്ഞൂറ് രൂപ വരെ വരുമാനമുണ്ടായിരുന്നിടത്ത് അത് നൂറും അമ്പതുമായി ചുരുങ്ങി. ചിലര്‍ ഇത്തരത്തില്‍ ഡിസൈന്‍ ചെയ്യാനും സ്മാര്‍ട്ട് ഫോണുകളിലെ ആപ്പുകളുടെ സേവനം ഉപയോഗിക്കുന്നു. ഈ നില തുടരുകയാണെങ്കില്‍ എല്ലാവിഷയങ്ങളും വിരല്‍തുമ്പില്‍ അടങ്ങുമ്പോള്‍ അച്ചടി മേഖല ചരിത്ര പ്രദര്‍ശനങ്ങളില്‍ ഒന്നായി മാറാന്‍ സാധ്യതയണ്ട്.
തൊഴില്‍ കുറഞ്ഞതോടെ പല സ്ഥാപനങ്ങളും നിരക്ക് കുറച്ച് എടുക്കുന്ന പ്രവണതയും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലാഭമൊന്നുമില്ലെങ്കിലും വാടകയും ശമ്പളവും ഒത്തുപോയാല്‍ മതിയെന്ന ഈ നിലപാട് പ്രിന്റിങ് വ്യവസായത്തെ തകര്‍ക്കുകയാണെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് അമ്പത് ശതമാനം വരെ വില വര്‍ധിച്ചിട്ടും പ്രിന്റിങ്ങ് വസ്തുക്കള്‍ക്ക് മുന്‍കാലങ്ങളേക്ക് നിരക്ക് കുറയുകയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു ലാഭകരമല്ലാത്ത വ്യവസായമായി മാറുകയും ചെയ്തു.
പ്രന്റിങ് വ്യവസായം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട വ്യവസായമേഖലയാണ്. 36 പ്രന്റിങ് പഠന സ്ഥാപനങ്ങള്‍ വഴി ഇന്ത്യയില്‍പ്രതിവര്‍ഷം 3500 പ്രിന്റിങ് എന്‍ജിനിയര്‍മാര്‍ ഈ വ്യവയായ മേഖലയിലേക്ക് പുതിയതായി എത്തുന്നത്. 17ാം നൂറ്റാണ്ടുമുതല്‍ പ്രന്റിങ് പ്രസ്സുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതില്‍ പാലക്കാടു മാത്രം ഇരുപത്തയ്യായിരത്തിലധികം കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്.
ഭാവിയില്‍ ഇത്രയും തൊഴിലാളികളുടെ അവസ്ഥ എന്താവുമെന്നത് ചോദ്യചിഹ്നമാണ്. ഈ നിലയിലാണ് അച്ചടി മാധ്യമം പോകുന്നതെങ്കില്‍ അത് ചരിത്രത്തിലെ ഒരു വസ്തു മാത്രമായി മാറും. 20വര്‍ഷം മുന്‍പ് ജനങ്ങള്‍ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത് അച്ചടി മാധ്യമങ്ങളെയാണ് പത്രങ്ങള്‍ക്കുവേണ്ടിയും മാഗസിനുകള്‍ക്ക് വേണ്ടിയും അവര്‍ കാത്തിരിക്കുമായിരുന്നു. ഇന്ന് ഒന്നിനും സമയമില്ല വിവിരങ്ങള്‍ എന്തായാലും വേഗത്തില്‍ ലഭ്യമാവേണ്ടതാണ് കാത്തിരിക്കാനുളള ക്ഷമ അവര്‍ക്കില്ല. അച്ചടി വിവരങ്ങള്‍ വായിക്കാന്‍ ക്ഷമയില്ലാത്ത ഈ ലോകം ഒരു കൂട്ടം തൊഴിലാളികളെയാണ് ദുരിതത്തിലാഴ്ത്തുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."