HOME
DETAILS

തോണി അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളിയെ ഫിഷറീസ് വകുപ്പ് കൈയൊഴിഞ്ഞു

  
backup
January 01, 2019 | 5:33 AM

%e0%b4%a4%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%ae%e0%b4%a4

കാഞ്ഞങ്ങാട്: മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവെ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞ് തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ കഴിയുന്ന മീനാപ്പിസിനടുത്ത വേണുവിനെ ഫിഷറീസ് വകുപ്പ് കൈയൊഴിഞ്ഞതായി പരാതി.
തോണിയുടെ അണിയം അടിച്ച് വാരിയെല്ലിനും തലക്കും പരുക്കേറ്റ വേണുവിന് ചികിത്സയിലിരിക്കേ വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചതായാണ് ഡോക്ടര്‍മാരുടെ നിഗമനം. കഴിഞ്ഞ ഡിസംബര്‍ 23ന് കാഞ്ഞങ്ങാട് മീനാപ്പിസ് കടപ്പുറത്താണ് അപകടം നടന്നത്. മറ്റു രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെങ്കിലും വേണുവിന്റ നില അതീവ ഗുരുതരമായിരുന്നു. ചികിത്സക്കായി വലിയ തുകയാണ് ചെലവായത്. മൂന്നു ദിവസം മംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലായിരുന്നു. മൂന്നു ദിവസം കൊണ്ടു തന്നെ അവിടെ രണ്ടു ലക്ഷത്തോളം രൂപ ചെലവായതിനെ തുടര്‍ന്ന്്് പിന്നീട് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതവസ്ഥതയില്‍ കഴിഞ്ഞിട്ടും ഇതുവരെയും അപകടത്തില്‍പ്പെട്ട തൊഴിലാളിയുടെ കാര്യങ്ങള്‍ അന്വേഷിക്കാനോ മറ്റു അപകടസമയത്തുള്ള സഹായങ്ങള്‍ക്കോ ഫിഷറീസ് വകുപ്പിന്റെയോ മറ്റുള്ള വകുപ്പുകളുടെയോ സഹായമുണ്ടായില്ല. ഗൃഹനാഥന്‍ അപകടത്തിലായതോടെ പട്ടിണിയിലായ കുടുംബത്തെ തിരിഞ്ഞു നോക്കാനോ അവരെ ആശ്വസിപ്പിക്കാനോ പോലുമോ ആരുമുണ്ടായില്ലെന്നും പരാതിപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  a month ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  a month ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  a month ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  a month ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  a month ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  a month ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  a month ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  a month ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  a month ago
No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  a month ago