വില്ലേജ് ഓഫിസര്‍ക്കെതിരായ അച്ചടക്ക നടപടി തീര്‍പ്പാക്കി
കല്‍പ്പറ്റ: സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ ക്രമക്കേടുകളുടെ പേരില്‍ ഇരുളം വില്ലേജ് ഓഫിസര്‍ പാര്‍വതിക്കെതിരേ തുടങ്ങിവച്ച അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കി.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയരക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് തീര്‍പ്പാക്കിയത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രജിസ്റ്ററില്‍ ചേര്‍ക്കാറില്ലെന്നും കക്ഷികള്‍ക്ക് രസീതി നല്‍കാറില്ലെന്നും വില്ലേജ് ഓഫിസില്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നല്കിയ കുറ്റപത്രത്തിന് വില്ലേജ് ഓഫിസര്‍ സമര്‍പ്പിച്ച പ്രതിവാദപത്രികയില് കാര്യാലയത്തിലെ തിരക്കുമൂലമാണ് വീഴ്ച സംഭവിച്ചതെന്നും നടപടികളില്‍നിന്നു ഒഴിവാക്കണമെന്നും അപേക്ഷിച്ചു. ഇതു കണക്കിലെടുത്ത സര്‍ക്കാര്‍ വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതുനല്കിയാണ് അച്ചടക്ക നടപടി തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."