HOME
DETAILS
MAL
നടപ്പിലായത് മുഖ്യമന്ത്രിയുടെ ദുര്‍വാശി; തന്ത്രി നട അടച്ചത് നൂറു ശതമാനം ശരിയെന്നും ചെന്നിത്തല
backup
January 02 2019 | 07:01 AM
കോട്ടയം:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിലൂടെ കേരളത്തില്‍ നടപ്പിലായത് മുഖ്യമന്ത്രിയുടെ വാശിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വളരെ ഗുരുതരമായ പ്രശ്നമാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാശി നടപ്പായി. കരുതിക്കൂട്ടി കേരളത്തിലെ വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ച ഒരു ഗൂഢാലോചനയാണ് മുഖ്യമന്ത്രി നടത്തിയത്. മതില് സംഘടിപ്പിച്ചത് ഇതിന് വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഈ സ്ത്രീകളെ ആരാണ് അവിടെ എത്തിച്ചത്. ഇവര്‍ പൊലിസ് കസ്റ്റഡിയിലായിരുന്നു. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും തീരുമാനപ്രകാരമാണ് ഇവരെ എത്തിച്ചത്.
ശബരിമല നട അടച്ച നടപടി പൂര്‍ണമായും ശരിയാണ്. തന്ത്രി എടുത്ത തീരുമാനം നൂറുശതമാനം ശരിയാണെന്നും ചെന്നിത്തല പറഞ്ഞു
ബുധനാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."