ഹര്‍ത്താല്‍: തീരദേശ മേഖലയിലടക്കം പരക്കെ അക്രമം
പൊന്നാനി എടപ്പാള്‍: ഹര്‍ത്താലിന്റെ മറവില്‍ ജില്ലയുടെ തീരദേശ മേഖലയില്‍ ഉള്‍പ്പെടെ വ്യാപക അക്രമം. എടപ്പാളിലും പൊന്നാനിയിലും അഴിഞ്ഞാടിയ അക്രമികള്‍ തിരൂരിലും സംഘടിച്ചെത്തി അതിക്രമം കാട്ടി. എടപ്പാളില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകരായ ആലങ്ങാട്ട് സതീശന്‍ (47), വെള്ളക്കത്ര വളപ്പ് അജീഷ് (33), കണ്ണത്ത് ഭൂപേഷ് (39), വെള്ളക്കത്ര വലായുധന്‍ (60), മനക്കപറമ്പില്‍ അറമുഖന്‍ (45), കിഴവഞ്ചേരി അശോകന്‍ (55), ബി.ജെ.പി പ്രവര്‍ത്തകരായ സനീഷ് (35), ശ്രീകാന്ത് (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്്.
ഇന്നലെ രാവിലെ ഒന്‍പതോടെ ഇരുവിഭാഗവും സംഘടിച്ചതോടെ സംഘര്‍ഷസാധ്യത രൂപപ്പെട്ടു. ഇതിനിടയില്‍ പൊലിസ് ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിയെങ്കിലും സഘര്‍ഷത്തിന് അയവ് വന്നില്ല. തുടര്‍ന്ന് പന്ത്രണ്ടോാടെ ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി നേര്‍ക്കുനേര്‍ വന്നു. ഇതോടെ ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിനെ കൂടാതെ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി പ്രഭാകരന്‍, എസ്.ഐ ശശീന്ദ്രന്‍ മേലയില്‍, ചങ്ങരംകുളം എസ്.ഐ മനോജ്കുമാര്‍, കുറ്റിപ്പുറം എസ്.ഐ ബഷീര്‍ ചിറക്കല്‍, പെരുമ്പടപ്പ് എസ്.ഐ കാലിദ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം സ്ഥലത്തെത്തി ലാത്തിചാര്‍ജ് നടത്തിയാണ് അക്രമികളെ ഒതുക്കിയത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്ന എടപ്പാളില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. രാവിലെ എടപ്പാള്‍ പഴയ ബ്ലോക്കിന് സമീപത്തെ മുഹമ്മദ് കുട്ടി, ഹുസ്സന്‍ എന്നിവരുടെ ഇറച്ചി കടകള്‍ക്ക് നേരെ അക്രമമുണ്ടായി. ലോറിക്കുനേരെയുണ്ടായ കല്ലേറില്‍ കൊടുവള്ളി സ്വദേശി കൊടവച്ചാല്‍ ഇഖ്ബാലി (45) നു പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."