അസന്റ് 2020: മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും തീരുമാനങ്ങളും
ഗ്രാമപഞ്ചായത്തുകളില്‍ ആയിരം പേര്‍ക്ക് അഞ്ചെന്ന കണക്കില്‍ തൊഴില്‍ നല്‍കണമെന്ന നിബന്ധന കൊണ്ടുവരും. വ്യവസായ അനുമതിക്ക് പഞ്ചായത്തുകള്‍ വിമുഖതയും അനാവശ്യ കാലതാമസവും വരുത്തുന്നെന്ന സ്ഥിതിക്ക് മാറ്റം വരുത്താനാണിത്. തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിയാനാവില്ല.
നിക്ഷേപക സൗഹൃദാന്തരീക്ഷത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയിലാണെന്ന സൗകര്യം നിക്ഷേപകര്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം. വിദേശത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് മാത്രമായി പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. അഭ്യസ്ത വിദ്യര്‍ക്ക് നാട്ടില്‍ത്തന്നെ തൊഴില്‍ കണ്ടെത്താനുള്ള അവസരം ഒരുങ്ങണം. ജീവനക്കാരുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും സംരംഭങ്ങള്‍ അനുവദിക്കുന്നത്. 10 വര്‍ഷം കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാണ് ശ്രമം.
ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു വരുത്തി 250 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള, 1000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്ഥല പരിധിയില്‍ ഇളവ്.
എട്ടു മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡുകളുടെ ഓരത്തുള്ള സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്ക് 18,000 ചതുരശ്ര അടിയെന്ന പരിധി വര്‍ധിപ്പിക്കും.
സ്ത്രീകള്‍ക്ക് വൈകിട്ട് ഏഴുമുതല്‍ രാവിലെ 6 വരെ ജോലിയെടുക്കുന്നതിലെ നിയന്ത്രണം മാറ്റും. സ്ത്രീകളുടെ സുരക്ഷിത യാത്രയും തൊഴില്‍ അന്തരീക്ഷവും താമസവും സ്ഥാപന ഉടമയുടെ ബാധ്യതയായിരിക്കും.
20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി, ജിയോളജി വിഭാഗവുമായി ബന്ധപ്പെട്ട അനുമതി, തൊഴിലാളികള്‍ക്കുള്ള താമസ സ്ഥലം ഒരുക്കുന്നതിനുള്ള അനുമതി എന്നിവ ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബി.പി.സി.എല്‍ മാതൃകയില്‍ മാനേജ്‌മെന്റും തൊഴിലാളികളുമടങ്ങുന്ന സമിതികള്‍ രൂപീകരിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിര്‍ദേശങ്ങളാണ് സമിതി പരിഗണിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."