HOME
DETAILS

നവീകരണ പ്രവൃത്തി ആരംഭിച്ചു

  
backup
January 04, 2019 | 8:49 AM

%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d

പട്ടാമ്പി: മേലെ പട്ടാമ്പി ജങ്ഷനിലെ പെരിന്തല്‍മണ്ണ റോഡില്‍ സിഗ്‌നലിന് സമീപം ഇന്റര്‍ലോക്ക് കട്ട വിരിക്കല്‍ പ്രവൃത്തി ആരംഭിച്ചു. 70 മീറ്ററോളം ദുരമാണ് കട്ട വിരിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ഉപരിതലം പൊളിച്ചുനീക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടാമ്പി-കുളപ്പുളളി പാതയില്‍ മൂന്നിടങ്ങളില്‍ കട്ട വിരിക്കല്‍ പ്രവൃത്തി നേരത്തെ പൂര്‍ത്തിയാക്കിയതാണ്. ഇതിന്റെ തുടര്‍ച്ചയാണ് മേലെ പട്ടാമ്പിയിലും കട്ട വിരിക്കല്‍ നടക്കുന്നത്.
ജങ്ഷനില്‍ ഒറ്റവരി പാതയിലാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. ഒരാഴ്ചക്കകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജങ്ഷനിലെ പാലക്കാട് റോഡില്‍ ആഴ്ചകള്‍ക്ക് മുന്‍പ് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. എന്നാല്‍ പെരിന്തല്‍മണ്ണ റോഡിന്റെ ഭാഗത്ത് നിരത്ത് പാടെ തകര്‍ന്ന് കിടക്കുകയാണ്. വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പട്ടാമ്പി-പുലാമന്തോള്‍ ഡിസൈന്‍ റോഡിന്റെ പ്രവൃത്തികള്‍ തുടങ്ങുന്നതോടെ മാത്രമേ ഈ പാതയുടെ തകര്‍ച്ചക്ക് പൂര്‍ണമായും പരിഹാരമാവുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago