HOME
DETAILS

എന്‍ഡോസള്‍ഫാന് ഒരു രക്തസാക്ഷി കൂടി; അനാര്‍ക്കലിയുടെ മകന്‍ ഷഫീഖും യാത്രയായി

  
backup
February 20 2017 | 21:02 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b8%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8


കൊല്ലം: എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ഒരു രക്തസാക്ഷികൂടി. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ബലിയാടായി ശാരീരിക മാനസിക വൈകല്യങ്ങള്‍ സംഭവിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷെഫീഖ് (18) ഇന്നലെ വൈകിട്ട് 4.45ന് ഈ ലോകത്തോട് യാത്രയായി. കാസര്‍കോട് ഉപ്പള സ്വദേശിനിയായ അനാര്‍ക്കലിയുടെ മകനായ ഷെഫീക്ക് പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമായിരുന്നു. ആരോരും ആശ്രയമില്ലാത്ത രോഗബാധിതനായ അനാര്‍ക്കലിയും മകന്‍ ഷെഫീഖും ഹൈക്കോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ് ഗാന്ധിഭവനില്‍ അഭയം തേടുന്നത്. പിതാവ് ഫക്രുദ്ദീന്റെ മരണശേഷം ആശ്രയം നഷ്ടപ്പെട്ട കുടുംബം നിത്യവൃത്തിക്ക് വകയില്ലാത്ത നിലയിലാണ് കോടതി നിര്‍ദേശപ്രകാരം ഗാന്ധിഭവന്‍ കുടുംബാംഗങ്ങളാകുന്നത്.
ഉടുമ്പന്‍ചോല സ്‌പെഷ്യല്‍ സ്‌കൂളിലെ ആയയായി ജോലിചെയ്തു വന്ന അനാര്‍ക്കലിക്ക് മകനെ നോക്കാന്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. നാട്ടുകാരുടെ സഹായത്തോടെ കുറച്ചുനാള്‍ കഴിഞ്ഞു. പിന്നീട് മംഗള്‍പീടിക പഞ്ചായത്ത് ഓഫിസിനുമുമ്പില്‍ മകനുമൊത്ത് നിരാഹാരമിരുന്നു. അധികൃതര്‍ അമ്മയെയും മകനെയും കുറച്ചുനാള്‍ മഹിളാമന്ദിരത്തില്‍ സംരക്ഷിച്ചെങ്കിലും ഭാരിച്ച ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മഹിളാ മന്ദിരം അധികൃതകര്‍ ഹൈക്കോടതിയെ സമീപിക്കുകയുമാണുണ്ടായത്. കോടതി അമിക്കസ് ക്യൂറിയെ നിയമിച്ച് വിഷയം പഠിച്ച ശേഷമാണ് പത്തനാപുരം ഗാന്ധിഭവനോട് ഇരുവരെയും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.
കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി. അനില്‍, കാസര്‍കോട് മഹിളാ മന്ദിരം സൂപ്രണ്ട് ശാന്തകുമാരി, എസ്.ഐ. ബൈജു എന്നിവര്‍ ചേര്‍ന്നാണ് അനാര്‍ക്കലിയെയും മകന്‍ ഷഫീക്കിനെയും 2016 ജൂലൈ 15 ന് ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനിലെത്തിയശേഷം തുടര്‍ച്ചയായി ചികിത്സയിലായിരുന്നു. അഞ്ചുവയസ്സുകാരന്റെ ശരീരം മാത്രമുള്ള ഷഫീക്കിന്റെ 18ാം പിറന്നാള്‍ ഗാന്ധിഭവനില്‍ വിപുലമായി ആഘോഷിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ തുടര്‍ന്നു വരുന്നതിനിടെ ഇക്കഴിഞ്ഞ 18ന് രോഗം മൂര്‍ച്ഛിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago