കായംകുളത്ത് വിവിധ പദ്ധതികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു
കായംകുളം: കായംകുളം നിയോജകമണ്ഡലത്തില്‍ എം.എല്‍.എയുടെ മണ്ഡല ആസ്തി വികസനഫണ്ടില്‍നിന്നും 20 പ്രവൃത്തികള്‍ക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി യു പ്രതിഭഹരി എം.എല്‍.എ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് തദ്ദേശസ്വയംഭരണ വകുപ്പ് വഴി തയ്യാറാക്കി ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കായംകുളം നഗരസഭയില്‍ കായംകുളം ഗവ. എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം (50 ലക്ഷം), കായംകുളം നഗരസഭ വാര്‍ഡ് 8: ചക്കാല ജങ്ഷന്‍ - മുല്ലശ്ശേരി റോഡ് പുനരുദ്ധാരണവും ഓടനിര്‍മാണവും (25.5 ലക്ഷം), കായംകുളം നഗരസഭയില്‍ പുളിമുക്ക് - പുത്തന്‍ വീട്ടില്‍ ജം. റോഡ് (10 ലക്ഷം), കായംകുളം നഗരസഭയില്‍ മുഹിയിദ്ദീന്‍പള്ളി - കുറ്റീക്കുളങ്ങര റോഡ് (25 ലക്ഷം), കായംകുളം നഗരസഭ 12-ാം വാര്‍ഡില്‍ എരുവ പാലത്തിന് തെക്ക് കരിപ്പുഴ കനാല്‍ ചീപ്പ് മുതല്‍ കിഴക്കോട്ട് കയ്യാലയ്ക്കല്‍ റോഡ് വരെയുള്ള നീരൊഴുക്ക് തോടിനു സംരക്ഷണ ഭിത്തി കെട്ടി കോണ്‍ക്രീറ്റ് സ്ലാബ് പാകി നടപ്പാത നിര്‍മാണം (25 ലക്ഷം), കായംകുളം നഗരസഭയില്‍ കെ.പി.എ.സി ജം.-ലക്ഷ്മീ തീയേറ്റര്‍ റോഡ് (30 ലക്ഷം), കായംകുളം നഗരസഭയില്‍ മനേശ്ശേരി പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണവും (35 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം (30 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ മാര്‍ക്കറ്റ് - കണ്ണമംഗലം റോഡ് (10 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ 3-ാം വാര്‍ഡില്‍ വേണാട്ട് മുക്ക് - റെയില്‍വേ മുക്ക് - കല്ലത്ത് മുക്ക് - എന്‍.എച്ച് ടൊയോട്ട ജങ്ഷന്‍ റോഡ് (19 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ പൈപ്പ് ജങ്ഷന്‍ - മുക്കം ക്ഷേത്രം റോഡ് (25 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ ഇടച്ചന്ത - മുതിരത്തറ - ചാപ്രായില്‍ ജം. റോഡ് (25 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11ല്‍ പ്രണവം ജംഗ്ഷന്‍ - കാട്ടാന്‍കുളങ്ങര റോഡ് (10 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ പുത്തന്‍വീട്ടില്‍ ജം. - കൂട്ടുംവാതുക്കല്‍ കടവ് റോഡ് (15 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ മാരായിത്തോട്ടം മുതല്‍ താനാകുളം വരെ റോഡ് (വാര്‍ഡ് 6, 7, 8) (25 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 8ല്‍ ആരകണ്ടത്തില്‍ - ആറുകടമ്പ തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും (40 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 9ല്‍ പാട്ടത്തില്‍മുക്ക് - കുറക്കാവ് - കരിഞ്ഞപ്പള്ളിക്കല്‍ - പാറയില്‍ മുക്ക് റോഡ് (25 ലക്ഷം), ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 18ല്‍ പുത്തൂര്‍ മുക്ക് - ഗുരുകൃപ (വളാന്തറ മുക്ക്) റോഡ് (25 ലക്ഷം), ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ തെക്കേക്കര എല്‍.പി.സ്‌കൂള്‍ ജം. മുതല്‍ പീടികത്തറ റോഡ് (20.5 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ കട്ടച്ചിറ കുടുംബക്ഷേമ കേന്ദ്രത്തിന് കെട്ടിടം (30 ലക്ഷം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."