HOME
DETAILS

എന്‍.പി.ആര്‍ കേരളത്തില്‍ വേണ്ട, നടപടി തുടരുന്നവര്‍ക്കെതിരേ അച്ചടക്ക നടപടിയെന്ന് സര്‍ക്കാര്‍

  
backup
January 16 2020 | 12:01 PM

np-r-issue-canceled-kerala-news

കോഴിക്കോട്: എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിനു പിന്നാലെ ചില സ്ഥലങ്ങളില്‍ അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവിനെതിരേ സര്‍ക്കാറിന്റെ മുന്നറിയിപ്പ്. എന്‍.പി.ആര്‍ നടപടികള്‍ കേരളത്തില്‍ തുടര്‍ന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പ്. അതേ സമയം താമരശേരി തഹസില്‍ദാര്‍ ഇറക്കിയ ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന്  ഇത് മരവിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. തുടര്‍ന്ന് എന്‍.പി.ആറിന്റെ പ്രാരംഭ പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് അയച്ച കത്ത് താമരശേരി തഹസില്‍ദാര്‍ റദ്ദാക്കി.
13.01.2020 നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.

2020 ഏപ്രില്‍15 മുതല്‍ മെയ് 29 വരെ എന്‍.പി.ആറുമായി ബന്ധപ്പെട്ട് നടക്കുന്ന സെന്‍സസിനായി അധ്യാപകരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രധാനഅധ്യാപകര്‍ക്ക് തഹസില്‍ദാര്‍ ഉത്തരവ് നല്‍കിയിരുന്നത്.
അതേസമയം, കഴിഞ്ഞ തവണ വന്ന ഉത്തരവ് മാറ്റി എഴുതവേ ക്ലര്‍ക്കിന് വന്ന ഒരു പിഴവാണിതെന്നും എന്‍.പി.ആറുമായി ബന്ധപ്പെട്ടതല്ല ഉത്തരവെന്നും താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് സുപ്രഭാതത്തോട് പറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേശീയ ജനസംഖ്യ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാനും പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഉത്തരവിട്ടിരുന്നു.

എന്‍.പി.ആര്‍ അറിയാതെ കയറിക്കൂടിയതാണ്. സെന്‍സസ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് തഹസില്‍ദാറുടെ വിശദീകരണം. നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോയതെന്നായിരുന്നു തഹസില്‍ദാര്‍ നേരത്തെ അറിയിച്ചത്. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനം നടത്തി കത്ത് പുറത്ത് വിട്ടതോടെയാണ് കത്ത് വിവാദമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  21 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  21 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  21 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  21 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  21 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  21 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  21 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  21 days ago