മെക്സിക്കോ അതിര്‍ത്തി മതില് ചര്‍ച്ചകളില്‍ പുരോഗതിയില്ല
വാഷിങ്ടണ്‍: മെക്സിക്കോ അതിര്‍ത്തി മതിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയില്‍ പ്രതിസന്ധി തുടരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ നിലകൊള്ളുന്ന ഡെമോക്രാറ്റുകളുമായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയില്ലെന്നാണ് വിവരം.
വിഷയത്തില്‍ അടുത്തദിവസങ്ങളില്‍ ചര്‍ച്ച തുടരാനാണ് തീരുമാനം. അതേസമയം, ചര്‍ച്ചകളില്‍ പ്രത്യാശയുണ്ടെന്നും ചര്‍ച്ചകള്‍ തുടരുമെന്നും മൈക്ക് പെന്‍സ് ട്വീറ്റ് ചെയ്തു. അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ മതില് പണിയുന്നതിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. മതിലുമായി ബന്ധപ്പെട്ട ധനബില്ലിനു ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയിരുന്നില്ല. ഇതുകാരണം മറ്റു ബില്ലുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും അംഗീകാരം നല്‍കിയില്ല. ഇക്കാരണങ്ങളാല്‍ അമേരിക്കയില്‍ ഭരണസ്തംഭനം തുടരുകയാണ്. ഇതു തീര്‍ക്കുന്നതിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അതേസമയം, മതില് പണിയാന്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."