ജനസമ്പര്‍ക്കം: അപേക്ഷ രണ്ട് ദിവസം കൂടി
കോട്ടയം: റവന്യൂ ഡിവിഷന് അടിസ്ഥാനത്തില്‍ ജില്ലയില്‍ പാലായിലും കോട്ടയത്തും യഥാക്രമം ഏപ്രില്‍ ആറ്, 11 തീയതികളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക് പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം. വില്ലേജ്, താലൂക്ക്, റവന്യൂ ഡിവിഷന് ഓഫീസുകളിലും ജില്ലാ കിക്ട്രേറ്റിലും ഇതിലേക്കുളള അപേക്ഷകള്‍ 25 ശനിയാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് സ്വീകരിക്കുക. നാളെ അവധിയായതിനാല്‍ ഇന്നും ശനിയാഴ്ചയും മാത്രമേ പുതിയ അപേക്ഷകള്‍ നല്കാന് സാധിക്കുകയുള്ളൂ. അപേക്ഷകളിന്മേലുളള തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കലക്ട്രേറ്റിലും റവന്യൂ ഡിവിഷന് ഓഫീസുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു.
പരിപാടിക്കു കീഴില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാര്‍ച്ച് 31നകം തീര്പ്പുകല്പിച്ച് അപേക്ഷകരെ വിവരം അറിയിക്കാന്‍ ജില്ലാ കലക്ടര്‍ വിവിധ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതത് ഓഫിസുകളില്‍ തീര്‍പ്പാകാത്ത അപേക്ഷകളാണ് നിശ്ചിത തീയതികളില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടികളില്‍ കലക്ടര്‍ നേരിട്ട് പരിഗണിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിലേക്കുളള അപേക്ഷകള്‍ ംംം.രാറൃള.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."