HOME
DETAILS

രാക്കുരുക്ക്: കേസ് സുപ്രിം കോടതി നാല് ആഴ്ചത്തേക്ക് നീട്ടി

  
backup
January 21 2020 | 03:01 AM

%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0

 


സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി നാല് അഴ്ചത്തേക്ക് നീട്ടിവച്ചു. സത്യവാങ് മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് പരിഗണിക്കുന്നത് കോടതി നീട്ടിയത്.
സംസ്ഥാന സര്‍ക്കാര്‍ ഡിസംബര്‍ ഒന്‍പതിന് നല്‍കിയ സത്യവാങ്മൂലത്തിനു പുറമെ അഡീഷണല്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടി. രാക്കുരുക്ക് സംബന്ധിച്ച് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ 12ന് തിരുവനന്തപുരത്ത് ഗതാഗതവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സമയബന്ധിതമായി സത്യവാങ്മൂലം നല്‍കുന്നതിന് പൊതുമരാമത്ത്, വനം, ഗതാഗത വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ യോഗം ചേരുന്നതിന് രണ്ട് ദിവസം മുന്നേ രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്ന ദേശീയപാത 766ന് ബദലായി കുട്ട- ഗോണിക്കുപ്പ റോഡ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിനെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതിഷേധം ചൂടുപിടിച്ചതോടെ വിശദമായ സത്യവാങ്മൂലം തയാറാക്കി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തുടര്‍ന്ന് തയാറാക്കിയ സത്യവാങ്മൂലത്തിലും കുട്ട- ഗോണിക്കുപ്പ ബദല്‍ പാതയ്ക്കു പുറമെ പനമരം- പയ്യമ്പള്ളി - കാട്ടിക്കുളം - കുട്ട -ഗോണിക്കുപ്പ റോഡും ബദല്‍പാതയായി ഉയര്‍ത്തിക്കാണിച്ചതിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇന്നലെ സുപ്രിംകോടതി കേസ് പരിഗണിച്ചത്. ഇതോടെയാണ് അഡീഷനല്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാനം സമയം ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് കോടതി നാല് ആഴ്ചത്തേക്ക് സമയം അനുവദിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  21 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  21 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  21 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  21 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  21 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  21 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago