HOME
DETAILS

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

  
November 20, 2024 | 4:58 PM

Saudi Arabia Introduces Mandatory Teaching License for Educators

റിയാദ്: അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ. നിലവിലെ കരാര്‍ തുടരാനും പുതിയ കരാറില്‍ പ്രവേശിക്കാനും അധ്യാപകര്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതേസമയം മുതിര്‍ന്ന അധ്യാപകര്‍ക്ക് നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ഉള്ള അധ്യാപകര്‍ക്ക് നിരവധി മുന്‍ഗണനകളും പ്രഖ്യാപനത്തിലുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണ ലൈസന്‍സ് എടുക്കാനുള്ള അവസരം ലഭ്യമാക്കും.

2026 ഫെബ്രുവരി ഒന്നിനുള്ളില്‍ 50 വയസ്സ് പൂര്‍ത്തിയാകുന്ന മുതിര്‍ന്ന അധ്യാപകര്‍ക്ക് ലൈസന്‍സ് എടുക്കേണ്ടതില്ല. ദീര്‍ഘകാല അധ്യാപന പരിചയം പരിഗണിച്ചാണ് ഇളവ്. ലൈസന്‍സ് നേടിയ അധ്യാപകര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പുകള്‍, അന്താരാഷ്ട്ര അധ്യാപന അവസരങ്ങള്‍, പഠന പരിപാടികള്‍, കരിയര്‍ ഡെവലപ്‌മെന്റ് തുടങ്ങി നിരവധി അവസരങ്ങള്‍ ലഭിക്കും. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഓരോ വര്‍ഷവും രണ്ട് തവണ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കും. കൂടാതെ 2025ന് മുമ്പ് ലഭിച്ച ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കും. ലൈസന്‍സ് ഉള്ള അധ്യാപകര്‍ക്ക് വിദേശ പഠനത്തിനും ജോലി അവസരങ്ങള്‍ക്കും മുന്‍ഗണന ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Saudi Arabia has introduced a mandatory teaching license for all educators, aiming to enhance teacher quality, improve student outcomes, and align with international education standards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  13 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  13 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  13 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  13 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  13 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  13 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  13 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  13 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  13 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  13 days ago