ജീവശാസ്ത്രം
നാഡീവ്യവസ്ഥയെ ബാധിക്കുന്ന
രോഗങ്ങള്‍, രോഗലക്ഷണങ്ങള്‍
അപസ്മാരം
മസ്തിഷ്‌ക രോഗമാണ് അപസ്മാരം. സെറിബ്രല്‍ കോര്‍ട്ടക്‌സില്‍നിന്ന് ആവേഗങ്ങളുമായി ബന്ധപ്പെട്ട താളം തെറ്റിയതും അമിതവുമായ വൈദ്യുത ചാര്‍ജുണ്ടാകുന്നതാണ് ഈ രോഗത്തിന് കാരണം. വായില്‍ കൂടി നുരയും പതയും വരിക, പല്ല് കടിക്കുക, അബോധാവസ്ഥയിലാകുക എന്നിവയാണ് ലക്ഷണങ്ങള്‍.
പാര്‍ക്കിന്‍സണ്‍
മസ്തിഷ്‌കത്തിലെ പ്രേരക ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന് കാരണമാകുന്നത്. വ്യക്തമായി സംസാരിക്കാനോ എഴുതാനോ സാധിക്കാതിരിക്കുക. പേശീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതിരിക്കലും കൈവിറയലും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്
പേവിഷബാധ
പേവിഷബാധയുള്ള മൃഗങ്ങളില്‍നിന്നാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. കീഴ്ത്താടി തളരുന്നതോടൊപ്പം ശ്വാസ കോശ പേശികള്‍, ഡയഫ്രം എന്നിവ അനിയന്ത്രിതമായി സങ്കോചിക്കുന്നതിനാല്‍ രോഗിക്ക് വെള്ളം കുടിക്കാന്‍ സാധിക്കാതെ വരുന്നു.
കണ്ണ്
( ഭാഗങ്ങള്‍, ധര്‍മങ്ങള്‍)
കോര്‍ണിയ: പ്രകാശ രശ്മികളെ പ്രവേശിപ്പിക്കുന്നു
നേത്രനാഡി : പ്രകാശഗ്രാഹി കോശങ്ങളില്‍നിന്നുള്ള ആവേഗങ്ങള്‍ കാഴ്ചയുടെ കേന്ദ്രത്തിലേക്ക്
കൊണ്ടുപോകുന്നു
സീലിയറി പേശികള്‍: ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു
നേത്രഗോളത്തിലെ ആവരണങ്ങള്‍
ദൃഢ പടലം (ദൃഢത )
രക്തപടലം (പോഷണം,ഓക്‌സിജന്‍)
ദൃഷ്ടി പടലം (പ്രതിബിംബം)
നേത്രവൈകല്യ രോഗങ്ങള്‍
മയോപ്പിയ
കോങ്കണ്ണ്
പ്രസ്ബയോപ്പിയ
അസ്റ്റിഗ്മാറ്റിസം
വര്‍ണ്ണാന്ധത
ഗ്ലോക്കോമ
തിമിരം
രോഗങ്ങള്‍, പരിഹാരങ്ങള്‍
ദീര്‍ഘ ദൃഷ്ടി: കോണ്‍വെക്‌സ് ലെന്‍സ്
ഹ്രസ്വദൃഷ്ടി: കോണ്‍കേവ് ലെന്‍സ്
ഗ്ലോക്കോമ: ലേസര്‍ ചികിത്സ
തിമിരം: ലെന്‍സ് മാറ്റ ശസ്ത്രക്രിയ
ജന്തു രോഗങ്ങള്‍,
രോഗകാരികള്‍
ആന്ത്രാക്‌സ് - ബാക്ടീരിയ
കുളമ്പ് രോഗം - ബാക്ടീരിയ
അകിട് വീക്കം -വൈറസ്
കോഴി വസന്ത -വൈറസ്
ഹോര്‍മോണുകള്‍, ഗ്രന്ഥികള്‍
സൊമാറ്റോട്രോപ്പിന്‍ (വളര്‍ച്ചാ ഹോര്‍മോണ്‍),
പ്രോലാക്റ്റിന്‍.ടി.എസ്.എച്ച്,എ.സി.ടി.എച്ച് (പിറ്റിയൂറ്ററി)
മെലാടോണിന്‍ (പൈനിയല്‍)
തൈറോക്‌സിന്‍, കാല്‍സി ടോണിന്‍ (തൈറോയ്ഡ്)
പാരാതോര്‍മോണ്‍(പാരാ തൈറോയ്ഡ്)
അഡ്രിനാലിന്‍,നോര്‍ അഡ്രിനാലിന്‍,കോര്‍ട്ടിസോള്‍,അല്‍ഡോസ്റ്റിറോണ്‍,ലൈംഗിക ഹോര്‍മോണുകള്‍(അഡ്രിനല്‍)
ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍ (പാന്‍ക്രിയാസ്)ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ (അണ്ഡാശയം) ടെസ്റ്റാസ്റ്റിറോണ്‍ (വൃഷണം)
സസ്യ
ഹോര്‍മോണുകളുടെ
പ്രവര്‍ത്തനങ്ങള്‍
ഓക്‌സിനുകള്‍ : കാണ്ഡകോശം,പാര്‍ശ്വ വേരുകള്‍, പെണ്‍പൂക്കളുടെ ഉല്‍പ്പാദനം
സൈറ്റോകൈനിനുകള്‍: കോശവളര്‍ച്ച, കോളവിഭജനം എന്നിവയെ ത്വരിതപ്പെടുത്തുന്നു.
വിത്തുമുളയ്ക്കാനും ഇലകളും പൂക്കളും കൊഴിയാതിരിക്കാനും സഹായിക്കുന്നു
ഗിബ്ബറിലിനുകള്‍: വിത്തു മുളയ്ക്കല്‍, കാണ്ഡദീര്‍ഘീകരണം
എഥിലിന്‍, അബ്‌സിസിക് ആസിഡ് : കോശവിഭജനം തടയുന്നു. ഇല, ഫലം എന്നിവ മൂപ്പെത്താതെ പഴുക്കുന്നതു തടയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."